മൂന്നാറിലും മറയൂരിലും കാട്ടാന ആക്രമണം; 4 പേർക്ക് പരുക്ക്

മൂന്നാർ: മറയൂരിലും മൂന്നാറിലുമായി കാട്ടാനയാക്രമണത്തിൽ 4 പേർക്കു പരുക്കേറ്റു. മാലിന്യസംസ്കരണ പ്ലാന്റിലെ ശുചീകരണത്തൊഴിലാളികളായ രാജീവ് ഗാന്ധി നഗറിൽ പി.അളകമ്മ (58), ഗൂഡാർവിള നെറ്റിക്കുടി സ്വദേശി എസ്.ശേഖർ (40), പഴയ മൂന്നാർ സ്വദേശി വി.രാമചന്ദ്രൻ (58) എന്നിവർക്കാണു മൂന്നാറിൽ പരുക്കേറ്റത്.

കാലിനു ഗുരുതരമായ പരുക്കേറ്റ അളകമ്മയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കർഷകനു പരുക്കേറ്റ മറയൂരിൽ ഇന്നലെ വൈകിട്ടും ഒരാൾക്കു പരുക്കേറ്റു.

വൈകിട്ട് 4നു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന പെരുമലയിൽ പള്ളത്ത് സെബാസ്റ്റ്യനെ (55) കാട്ടാന തുമ്പിക്കൈ കൊണ്ടു തട്ടിവീഴ്ത്തി. സെബാസ്റ്റ്യനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപു സെബാസ്റ്റ്യന്റെ സ്കൂട്ടർ കാട്ടാന തകർത്തിരുന്നു.

മൂന്നാറിലെ സംഭവം ഇന്നലെ രാവിലെ 8ന് ആയിരുന്നു. നല്ലതണ്ണി കല്ലാറിൽ പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാന്റിലെ ജോലികൾക്കായി 20 തൊഴിലാളികൾ ഓട്ടോറിക്ഷയിൽ വന്നിറങ്ങി. ഇവർ പ്ലാന്റിലേക്കു നടന്നുപോകുന്നതിനിടെ, സമീപത്തെ പച്ചക്കറി അവശിഷ്ടങ്ങൾ തിന്നുകയായിരുന്ന 2 ഒറ്റക്കൊമ്പന്മാരിൽ ഒരെണ്ണം പാഞ്ഞടുക്കുകയായിരുന്നു. ഏറ്റവും മുന്നിലുണ്ടായിരുന്ന അളകമ്മയെ കാലുകൊണ്ടു തട്ടി താഴെയിട്ടു.

പിന്നീട് ഒറ്റക്കൊമ്പുകൊണ്ട് ഇടതുകാൽ കുത്തിക്കീറി. കാൽപാദം മുതൽ തുട വരെ പിളർന്ന നിലയിലാണ്. ശേഖറിനെ നടുവിനു ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടെ വീണാണു രാമചന്ദ്രനു പരുക്കേറ്റത്. മറ്റു തൊഴിലാളികൾ ബഹളംവച്ചതിനാൽ ഒറ്റയാൻ കൂടുതൽ ആക്രമണം നടത്താതെ പിന്മാറി.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കം; ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുസ്തകമെത്തും

ഇടുക്കി: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ…
Read More

സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി,പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോള്‍ ശുദ്ധികലശം;

തിരുവനന്തപുരം:പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി.ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലില്‍ അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി.ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും…
Read More

വീണ്ടും സജീവമായി മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

[dropcap]മൂ[/dropcap]ന്നാർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് 17 ദിവസം അടഞ്ഞുകിടന്ന മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, പഴയ മൂന്നാർ…
Total
0
Share