ഇഴഞ്ഞിഴ‍ഞ്ഞ് കക്ഷി ഹാജർ; ഇടുക്കി ജില്ലാ കോടതി ജഡ്ജിയുടെ ചേംബറിന് സമീപം പാമ്പ്

മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ് സ്‌നേക്) കയറി ഭീതി പരത്തിയത്.രാവിലെ കോടതി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 10.30ന് ആണു സംഭവം. ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിലിരുന്ന പാമ്പ്, സ്റ്റെനോയുടെ സമീപമെത്തി. പിന്നീടു പ്രിന്ററിലും കയറി. ഈ സമയത്തു ഹാളിലുണ്ടായിരുന്ന അഭിഭാഷകരാണു പാമ്പിനെ ആദ്യം കണ്ടത്.

ജീവനക്കാരും അഭിഭാഷകരും പുറത്തിറങ്ങി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.കോടതിയിൽ എത്തിയ വനം ഉദ്യോഗസ്ഥർ പാമ്പിനെ കൂട്ടിലാക്കി. ഒളിച്ചിരിക്കാൻ അധികം ശ്രമം നടത്താതിരുന്നതിനാൽ പാമ്പിനെ വേഗം പിടികൂടാനായി. വിഷം ഇല്ലാത്ത പാമ്പാണിതെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. പിടികൂടിയ പാമ്പിനെ ഇടുക്കി വനത്തിൽ തുറന്നുവിട്ടു. കോടതി നടപടികൾ തടസ്സപ്പെട്ടില്ല.

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് വ്യാഴാഴ്ച വരെ മഴ കനക്കും;

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More

ബെയ്‌ലിപ്പാലത്തിന് സമീപം കുത്തൊഴുക്ക് ; പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെയെത്തിച്ചു

വയനാട് : വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരിക്കുകയാണ് കുടുങ്ങിപ്പോയവരെ…
Read More

കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി

കട്ടപ്പന : കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ അടര്‍ന്ന്‌ കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക്‌ ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട്‌ വാഹനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കുന്നത്‌…
Read More

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ…
Total
0
Share