തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ അംബേദ്ക്കര്‍ പ്രതിമയും സ്‌ക്വയറും വരുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്‍പി ഡോ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച്‌ സ്‌ക്വയർ നിർമ്മിക്കും.ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ അംഗീകാരം നല്‍കി. കൗണ്‍സിലർമാരായ ടി.എസ് രാജൻ, സി. ജിതേഷ് എന്നിവരാണ് വിഷയം പ്രധാന അജണ്ടയായി കൗണ്‍സിലില്‍ ഉള്‍ക്കൊള്ളിച്ചത്. വിഷയം കൗണ്‍സിലർമാർ ഐക്യകണ്‌ഠേന പാസാക്കി.

ഇതിന്റെ തുടർ നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരു കൗണ്‍സിലർമാരും ആവശ്യപ്പെട്ടു. നഗരത്തില്‍ നിലവില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ മാത്രമാണുള്ളത്. ഇവിടം ഗാന്ധി സ്‌ക്വയർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് പുറമേയാണ് ബി.ആർ അംബേദ്കർ പ്രതിയും സ്‌ക്വയറും വരുന്നത്‌


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

അപകട ഭീഷണിയായി തണല്‍ മരം :ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോയി;

കട്ടപ്പന : നഗരത്തിലെ പ്രധാന ബൈപ്പാസില്‍ അപകട ഭീഷണി ഉയര്‍ത്തി തണല്‍മരം. ഇടുക്കിക്കവല ബൈപ്പാസിലാണ്‌ തണല്‍മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്‌. കനത്ത മഴയില്‍…
Read More

ആലുവ -കുമളി ദേശീയപാതയിൽ അപകടകെണി പതുങ്ങിയിരിക്കുന്നു.

വെള്ളത്തൂവൽ : ആലുവ കുമളി ദേശീയപാതയിൽ അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ റോഡ് പാതയോരത്ത് അപകട കെണി പതുങ്ങിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ, പ്രകൃതിക്ഷോഭത്താൽ…
Read More

ഈരാറ്റുപേട്ടയില്‍ വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍, കൈകളില്‍ ടേപ്പ് ചുറ്റി, മൃതദേഹം കിടക്കുന്നത് കെട്ടിപ്പിടിച്ച്‌

കോട്ടയം : ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്.പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
Read More

മറയൂർ സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് ചന്ദനം മോഷണം പോയി

മറയൂർ : സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ആശുപത്രിയുടെ പിൻവശത്ത് വനംവകുപ്പിന്‍റെ ഓഫീസിന് സമീപമുള്ള പ്രദേശത്തുനിന്നാണ്…
Total
0
Share