സാധാരണക്കാരുടെ ജീവന്‍ വെച്ചുള്ള കളി സര്‍ക്കാര്‍  അവസാനിപ്പിക്കണം- ഷാനിമോള്‍ ഉസ്മാന്‍

ഇടുക്കി : സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെയ്‌ക്കേണ്ടിവരുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചും, മരുന്നുകളുടെയും ശാസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം എന്നിങ്ങനെ സര്‍ക്കാര്‍ ആശുപത്രികള്‍ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ്.സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളോടുള്ള അവഗണനയും രോഗികളുടെ ജീവന്‍ വെച്ചുള്ള കളിയും
അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് ഇടുക്കി ഡി സി സി യുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ‘ കെ പി സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ആശുപത്രികളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും, അനാസ്ഥയ്ക്കുമെതിരെ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിച്ചു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആയിരം ഏക്കറിൽ വാഹനാപകടം.

ആയിരം ഏക്കർ  : അല്പസമയം മുൻപ് ആയിരം ഏക്കറിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.തമിഴ്നാട്ടിൽ പോയി തിരികെ വരുമ്പോൾ ആണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വിധി കാത്ത് രാഷ്ട്രീയ കേരളം; വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.…
Read More

കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി

കട്ടപ്പന : കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ അടര്‍ന്ന്‌ കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക്‌ ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട്‌ വാഹനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കുന്നത്‌…
Read More

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന്…
Total
0
Share