കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി

കട്ടപ്പന : കോണ്‍ക്രീറ്റ്‌ ഭാഗങ്ങള്‍ അടര്‍ന്ന്‌ കട്ടപ്പന പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക്‌ ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട്‌ വാഹനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കുന്നത്‌ നിത്യ സംഭവമായി. മുമ്ബ്‌ ഇവിടെഉണ്ടായിരുന്ന കിണര്‍മൂടി അതിനുമുകളില്‍ കോണ്‍ക്രീറ്റ്‌ ചെയ്‌തിരുന്നു. ഈ കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളാണ്‌ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്‌.
ഗര്‍ത്തം രൂപപ്പെട്ടതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്‌ഥിതിയാണ്‌. ഇതില്‍ വാഹനങ്ങള്‍ ചാടുമ്ബോള്‍ ആളുകളുടെ ദേഹത്തേക്ക്‌ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്‌. ഗര്‍ത്തത്തിന്റെ ആഴം വലുതായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെടാനുമുണ്ട്‌.
കോണ്‍ക്രീറ്റ്‌ കമ്ബികള്‍ വെളിയിലേക്ക്‌ തള്ളി നില്‍ക്കുന്നത്‌ ബസുകളുടെ ഉള്‍പ്പെടെ ടയറുകള്‍ പഞ്ചറാകുന്നതിനും കാരണമാകുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപ്പേരാണ്‌ ഇതുവഴി നടന്നുപോകുന്നത്‌. കുഴികണ്ട്‌ വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നത്‌ കാല്‍നട യാത്രികര്‍ക്ക്‌ ഭീഷണിയാകുന്നുണ്ട്‌. അടിയന്തരമായി സ്‌റ്റാന്റിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം മൂടണമെന്ന്‌ പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്.യു.പി.എസ്.സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയില്‍ രണ്ടാം…
Read More

നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് 36 ലിറ്റര്‍ മദ്യം പിടികൂടി

നെടുങ്കണ്ടം : വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി.ഒരാള്‍ അറസ്റ്റില്‍. വാഹനം ഓടിച്ചിരുന്ന…
Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി…
Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്കൊഴുക്കുന്നത് 250 ഘനയടി വെള്ളം

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകള്‍…
Total
0
Share