വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍ അണുബാധ

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതല്‍ വഷളായി.വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു.

ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയില്‍ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നല്‍കുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

‘ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും, എല്ലാ മതങ്ങളിലും അത് ഉണ്ട്; ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസര്‍ ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.സിനിമയിലെ…
Read More

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം; ‘വെരി ഗുഡ്’ റേറ്റിങ് നേടി കേരളം

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ ദേശീയോദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം,…
Read More

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് വ്യാഴാഴ്ച വരെ മഴ കനക്കും;

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More

ലഹരിക്കെതിരായ റിട്ട.എസ്.ഐയുടെ പോരാട്ടം ഇടുക്കിയിലെത്തി; സൈക്കിള്‍ പര്യടനം നാല് ദിവസം

തൊടുപുഴ : കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ റിട്ട. എസ്. ഐ ഷാജഹാൻ നയിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്ര ഇടുക്കിയിലെത്തി.25 മത്…
Total
0
Share