‘ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും, എല്ലാ മതങ്ങളിലും അത് ഉണ്ട്; ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസര്‍ ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നല്‍കുന്നതില്‍ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവില്‍ നല്‍കിയ കാരണങ്ങള്‍ക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം.

കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകള്‍ രംഗത്തെത്തി. എന്നാല്‍ സിനിമ കാണേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്.

എന്തിന് പേര് മാറ്റണം എന്ന് കോടതി വീണ്ടും ചോദിച്ചു. സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമിക ദൃഷ്ടിയല്‍ നില്കുന്നതായി തോന്നുന്നില്ല. ഇന്ത്യലെ പേരുകള്‍ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നല്‍കാൻ കോടതി ആവശ്യപ്പെട്ടു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍

ടെല്‍അവീവ് : ഇസ്രയേലില്‍ വീണ്ടും ആക്രമണം. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ…
Read More

തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ അംബേദ്ക്കര്‍ പ്രതിമയും സ്‌ക്വയറും വരുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്‍പി ഡോ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച്‌ സ്‌ക്വയർ നിർമ്മിക്കും.ഇന്നലെ ചേർന്ന…
Read More

രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്കും വിവിധ പദ്ധതികളും എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു

രാജകുമാരി : രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ബ്ലോക്കിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു എം.എം മണി എം.എൽ.എ. ആരോഗ്യ രംഗത്ത് വളരെ പിന്നാക്കം…
Read More

ജില്ലയില്‍ തരംമാറ്റിയത് 150.58 ഹെക്ടര്‍ ഭൂമി,അതും ഏഴ് വര്‍ഷത്തിനിടെ.

തൊടുപുഴ : ഏഴ് വർഷത്തിനിടെ ജില്ലയില്‍ തരംമാറ്റിയത് 150 ഹെക്ടർ തണ്ണീർത്തടം. 2018 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷം നടന്ന…
Total
0
Share