കാട്ടാനകളെ തുരത്തുന്നതിനിടെ പടക്കംപാെട്ടി ഗൃഹനാഥന് പരുക്ക്

ചിന്നക്കനാൽ 301 കോളനിയിൽ വീടിനു മുന്നിലെത്തിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഗൃഹനാഥന്റെ കയ്യിലിരുന്ന് പടക്കംപാെട്ടി ഗുരുതര പരുക്ക്. മറയൂർകുടി സ്വദേശി ആരോഗ്യരാജി(51)ന്റെ വലതു കൈയ്ക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഏതാനും ദിവസങ്ങളായി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു.

കാട്ടാനകൾ വീട്ടുമുറ്റത്ത് എത്തിയപ്പോൾ ആരോഗ്യരാജ് പടക്കവും മണ്ണെണ്ണ വിളക്കുമെടുത്ത് പുറത്തിറങ്ങി. വീടിന്റെ തിണ്ണയിൽനിന്നു കാെണ്ട് പടക്കം കത്തിച്ച് എറിയാൻ ശ്രമിക്കുമ്പോൾ വലതുകയ്യിലിരുന്ന് പാെട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കാെണ്ടുപോയി.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

അപകട ഭീഷണിയായി തണല്‍ മരം :ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോയി;

കട്ടപ്പന : നഗരത്തിലെ പ്രധാന ബൈപ്പാസില്‍ അപകട ഭീഷണി ഉയര്‍ത്തി തണല്‍മരം. ഇടുക്കിക്കവല ബൈപ്പാസിലാണ്‌ തണല്‍മരം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്‌. കനത്ത മഴയില്‍…
Read More

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

തിരുവനന്തപുരം : കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ…
Read More

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍ അണുബാധ

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതല്‍…
Read More

ബെയ്‌ലിപ്പാലത്തിന് സമീപം കുത്തൊഴുക്ക് ; പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെയെത്തിച്ചു

വയനാട് : വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരിക്കുകയാണ് കുടുങ്ങിപ്പോയവരെ…
Total
0
Share