കനത്ത മഴയിൽ രാജകുമാരി കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു

രാജകുമാരി: കനത്ത മഴയെ തുടർന്ന് സേനാപതി–രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. സേനാപതി പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള അൻപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. 

അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിരവധി സ്കൂൾ ബസുകൾ കടന്നു പോകുന്ന റോഡ് ഗതാഗത സാധ്യമല്ലാതായതോടെ വിദ്യാർഥികളും ദുരിതത്തിലായി.

റോഡ് ഇടിഞ്ഞത് മൂലം സമീപത്തെ ഇഞ്ചപ്ലാക്കൽ സിബി, കാെച്ചുവീട്ടിൽ ബിജു എന്നിവരുടെ വീടുകളും അപകടാവസ്ഥയിലായി. 2018ലെ പ്രളയകാലത്തും ഇവിടെ റോഡ് ഇടിഞ്ഞിരുന്നു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് 36 ലിറ്റര്‍ മദ്യം പിടികൂടി

നെടുങ്കണ്ടം : വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി.ഒരാള്‍ അറസ്റ്റില്‍. വാഹനം ഓടിച്ചിരുന്ന…
Read More

ആലുവ -കുമളി ദേശീയപാതയിൽ അപകടകെണി പതുങ്ങിയിരിക്കുന്നു.

വെള്ളത്തൂവൽ : ആലുവ കുമളി ദേശീയപാതയിൽ അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ റോഡ് പാതയോരത്ത് അപകട കെണി പതുങ്ങിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ, പ്രകൃതിക്ഷോഭത്താൽ…
Read More

ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം; ‘വെരി ഗുഡ്’ റേറ്റിങ് നേടി കേരളം

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ ദേശീയോദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം,…
Total
0
Share