നവജാതശിശുക്കളെ കുഴിച്ചുമൂടി; സ്റ്റേഷനിലെത്തിയത് അസ്ഥികളുമായി, അവിവാഹിതരായ ദമ്പതികള്‍ കസ്റ്റഡിയില്‍

തൃശൂർ : അവിവാഹിതരായ ദമ്ബതികള്‍ നവജാതശിശുക്കളെ കുഴിച്ചുമൂടിയെന്ന വിവരം പുറത്ത്. തൃശൂർ പുതുക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സംഭവത്തില്‍ വെളളിക്കുളങ്ങര സ്വദേശികളായ 26കാരനെയും 21കാരിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദോഷം തീർക്കുന്നതിനായി ഇവർ കുഞ്ഞുങ്ങളുടെ അസ്ഥി പെറുക്കി സൂക്ഷിച്ചിരുന്നതായാണ് പുതുക്കാട് പൊലീസ് നല്‍കുന്ന വിവരം.



ഇന്നലെ വൈകുന്നേരമാണ് രണ്ട് നവജാതശിശുക്കളുടെ അസ്ഥികള്‍ സഞ്ചിയിലാക്കി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവം അറിഞ്ഞയുടൻ തന്നെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു തവണ ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയതാണോ എന്നതിലും അന്വേഷണം നടക്കുകയാണ്. മൂന്ന് വർഷം മുൻപാണ് ഇവർക്ക് ആദ്യമായിട്ട് ഒരു കുഞ്ഞ് ജനിച്ചത്. കുഞ്ഞ് മരിച്ചെന്നാണ് യുവതി യുവാവിനോട് പറഞ്ഞത്. തുടർന്ന് ഇരുവരും കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു.

ഭാവിയില്‍ ദോഷം വരാതിരിക്കാൻ വേണ്ടിയാണ് കുഞ്ഞിന്റെ അസ്ഥികള്‍ പെറുക്കി സൂക്ഷിച്ചത്. തൊട്ടടുത്ത വർഷവും ഇവർക്ക് മറ്റൊരു കുഞ്ഞുകൂടി പിറന്നു. അതിനെയും കുഴിച്ചിട്ടതിനുശേഷം അസ്ഥികള്‍ പെറുക്കി സൂക്ഷിക്കുകയായിരുന്നു. യുവതിയുടെ കാര്യത്തില്‍ ചില സംശയങ്ങള്‍ തോന്നിയതോടെയാണ് യുവാവ് അസ്ഥികഷ്ണങ്ങളുമായി സ്റ്റേഷനിലെത്തിയത്. ഇവരുടെ വിശദമായ മൊഴി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ അംബേദ്ക്കര്‍ പ്രതിമയും സ്‌ക്വയറും വരുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്‍പി ഡോ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച്‌ സ്‌ക്വയർ നിർമ്മിക്കും.ഇന്നലെ ചേർന്ന…
Read More

ഇഴഞ്ഞിഴ‍ഞ്ഞ് കക്ഷി ഹാജർ; ഇടുക്കി ജില്ലാ കോടതി ജഡ്ജിയുടെ ചേംബറിന് സമീപം പാമ്പ്

മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ്…
Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി…
Read More

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് വ്യാഴാഴ്ച വരെ മഴ കനക്കും;

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Total
0
Share