ഇടുക്കിയിൽ ഏലക്ക മോഷ്ടിച്ച്‌ കടത്തി; രണ്ടുപേര്‍ അറസ്റ്റില്‍

നെടുങ്കണ്ടം : കുഴിത്തൊളുവിലെ ഓപ്ഷന്‍ സെന്‍ററില്‍നിന്ന് പലതവണയായി 75,000 രൂപയുടെ ഏലക്ക മോഷ്ടിച്ച്‌ കടത്തിയ കേസില്‍ രണ്ട് ജീവനക്കാരെ കമ്ബംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് തേനി സ്വദേശികളായ ഉത്തമപാളയം ഗൂഡല്ലൂര്‍ മുത്തുരായര്‍ (32), കമ്ബം താത്തപ്പന്‍കുളം അളക്‌രാജ (31) എന്നിവരാണ് പിടിയിലായത്.

കരുണാപുരം കൂഴിത്തൊളു നിരപ്പേല്‍കട ആര്‍.എന്‍.എസ് എന്ന ഓപ്ഷന്‍ സെന്ററില്‍നിന്ന് ഗ്രേഡ് ചെയ്ത 30 കിലോ ഉണക്ക എലക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇവിടുത്തെ ജീവനക്കാരാണ്. കഴിഞ്ഞ മേയ് 16 മുതല്‍ പല ദിവസങ്ങളിലായാണ് ഏലക്ക മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കമ്ബംമെട്ട് ഇൻസ്പെക്ടർ രതീഷ് ഗോപാല്‍, എസ്.ഐമാരായ ബിജു ടി., മഹേഷ് പി.വി., സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ ലിറ്റോ കെ. ജോസഫ്, സലില്‍ രവി, സി.പി.ഒ. ജെറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സാധാരണക്കാരുടെ ജീവന്‍ വെച്ചുള്ള കളി സര്‍ക്കാര്‍  അവസാനിപ്പിക്കണം- ഷാനിമോള്‍ ഉസ്മാന്‍

ഇടുക്കി : സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപകരണങ്ങള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ നിര്‍ത്തി വെയ്‌ക്കേണ്ടിവരുന്ന അവസ്ഥയില്‍ പ്രതിഷേധിച്ചും, മരുന്നുകളുടെയും ശാസ്ത്രക്രിയ ഉപകരണങ്ങളുടെയും ക്ഷാമം, ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ക്ഷാമം…
Read More

ജില്ലയില്‍ തരംമാറ്റിയത് 150.58 ഹെക്ടര്‍ ഭൂമി,അതും ഏഴ് വര്‍ഷത്തിനിടെ.

തൊടുപുഴ : ഏഴ് വർഷത്തിനിടെ ജില്ലയില്‍ തരംമാറ്റിയത് 150 ഹെക്ടർ തണ്ണീർത്തടം. 2018 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷം നടന്ന…
Read More

മറയൂർ–കാന്തല്ലൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

മറയൂർ: മറയൂർ – കാന്തല്ലൂർ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടർന്നിട്ടും അധികൃതർക്ക് മൗനം. കീഴാന്തൂർ മേഖലയിലെ കൃഷിത്തോട്ടത്തിൽ രാപ്പകൽ തമ്പടിക്കുന്ന കാട്ടുപോത്തിൻ കൂട്ടം  കൃഷികളെല്ലാം…
Read More

ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍

ടെല്‍അവീവ് : ഇസ്രയേലില്‍ വീണ്ടും ആക്രമണം. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ…
Total
0
Share