മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്കൊഴുക്കുന്നത് 250 ഘനയടി വെള്ളം

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകള്‍ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റർ ഉയർത്തി സെക്കൻഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടിൻറെ നിലവിലെ റൂള്‍ കർവ് പ്രകാരം തമിഴ്നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാർ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

പ്രദേശത്ത് മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

നവജാതശിശുക്കളെ കുഴിച്ചുമൂടി; സ്റ്റേഷനിലെത്തിയത് അസ്ഥികളുമായി, അവിവാഹിതരായ ദമ്പതികള്‍ കസ്റ്റഡിയില്‍

തൃശൂർ : അവിവാഹിതരായ ദമ്ബതികള്‍ നവജാതശിശുക്കളെ കുഴിച്ചുമൂടിയെന്ന വിവരം പുറത്ത്. തൃശൂർ പുതുക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സംഭവത്തില്‍ വെളളിക്കുളങ്ങര സ്വദേശികളായ 26കാരനെയും 21കാരിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

ഇതിഹാസ നായകൻ ഇനി ഓര്‍മ്മ : വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : തലമുറകളെ പ്രചോദിപ്പിച്ച സമരജീവിതം, ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്‍, സാധാരണക്കാരനായ മലയാളി നെഞ്ചോട് ചേര്‍ത്തുവച്ച വി.എസ് എന്ന രണ്ടക്ഷരം ഇനി അണയാത്ത ഓര്‍മ്മ.പട്ടം…
Read More

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന്…
Read More

നെടുങ്കണ്ടത്ത് 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന്…
Total
0
Share