വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി’; എം വി ഗോവിന്ദൻ

വിഎസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉച്ചയ്ക്ക് ശേഷം നില അല്പം മോശമായിരുന്നു. അതിനുശേഷം എം ആർ ഐ സ്കാനിങ് നടത്തി. നിലവിലെ സ്ഥിതിക്ക് മാറ്റം വരുന്നതായി ഉള്ള സൂചന ലഭിച്ചു. നിലവിൽ ആശങ്കകൾ ഇല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ പുറത്തുവന്നിരുന്നു. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്‌യുടി ഹോസ്പിറ്റല്‍ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. നൂറ്റിയൊന്ന് വയസ് പിന്നിട്ടിരിക്കുകയാണ് അദ്ദേഹത്തിന്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്ന 5 പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

കോഴിക്കോട് : മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഇടയില്‍ കയറിയ വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്ന 5 പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.എലത്തൂരില്‍ വെച്ചാണ് സംഭവം.മൂന്ന് തവണ…
Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി…
Read More

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം…
Read More

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് വ്യാഴാഴ്ച വരെ മഴ കനക്കും;

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Total
0
Share