രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം; ‘വെരി ഗുഡ്’ റേറ്റിങ് നേടി കേരളം

രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ ദേശീയോദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നടത്തിയ വിലയിരുത്തലിൽ കേരളം ഒന്നാമതെത്തി.

ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് നടത്തിയ മൂല്യനിർണയത്തിൽ 76.22% മാർക്കുമായി ‘വെരി ഗുഡ്’ റേറ്റിങ് നേടിയ ഏക സംസ്ഥാനമാണ് കേരളം. കർണാടക (74.24%), പഞ്ചാബ് (71.74%), ഹിമാചൽപ്രദേശ് (71.36%) എന്നീ സംസ്ഥാനങ്ങൾക്ക് ‘ഗുഡ്’ റേറ്റിങ് ലഭിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2020 മുതൽ 2025 വരെ രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് മികച്ച ദേശീയോദ്യാനമായി ഇരവികുളത്തെ തിരഞ്ഞെടുത്തത്.

മൂന്നാർ ഡിവിഷനിലെ തന്നെ മതികെട്ടാൻചോല നാഷനൽ പാർക്കും ചിന്നാർ‌ വന്യജീവി സങ്കേതവും മികച്ച 10 വനസങ്കേതങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

ഇതിഹാസ നായകൻ ഇനി ഓര്‍മ്മ : വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : തലമുറകളെ പ്രചോദിപ്പിച്ച സമരജീവിതം, ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്‍, സാധാരണക്കാരനായ മലയാളി നെഞ്ചോട് ചേര്‍ത്തുവച്ച വി.എസ് എന്ന രണ്ടക്ഷരം ഇനി അണയാത്ത ഓര്‍മ്മ.പട്ടം…
Read More

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

തിരുവനന്തപുരം : കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ…
Read More

തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ അംബേദ്ക്കര്‍ പ്രതിമയും സ്‌ക്വയറും വരുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്‍പി ഡോ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച്‌ സ്‌ക്വയർ നിർമ്മിക്കും.ഇന്നലെ ചേർന്ന…
Total
0
Share