ലഹരിക്കെതിരായ റിട്ട.എസ്.ഐയുടെ പോരാട്ടം ഇടുക്കിയിലെത്തി; സൈക്കിള്‍ പര്യടനം നാല് ദിവസം

തൊടുപുഴ : കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ റിട്ട. എസ്. ഐ ഷാജഹാൻ നയിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ യാത്ര ഇടുക്കിയിലെത്തി.25 മത് ദിവസമാണ് യാത്ര ജില്ലയിലെത്തിയത്. മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലെത്തിയ യാത്രക്ക് സി.ഐ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.

വിവിധയിടങ്ങളില്‍ പര്യടനം നടത്തിയ ശേഷം യാത്ര 28ന് പത്തനംതിട്ടയില്‍ പ്രവേശിക്കും. മേയ് 31ന് സർവീസില്‍ നിന്നും വിരമിച്ച ദിവസം തന്നെ കൊല്ലത്തുനിന്നും തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂർ ,കണ്ണൂർ, കാസർഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്, അട്ടപ്പാടി,അഗളി, തൃശ്ശൂർ, എറണാകുളം ജില്ലകള്‍ സന്ദർശിച്ച ശേഷമാണ് ഇടുക്കിയില്‍ എത്തിച്ചേർന്നത്. ഏകദേശം 1450 കിലോമീറ്റർ 24 ദിവസം കൊണ്ട് യാത്ര ചെയ്ത് എഴുപതോളം സ്‌കൂളുകളിലും 45 ഓളം പൊതുസ്ഥലങ്ങളിലും ഈ ബോധവല്‍ക്കരണ യാത്രയുടെ സന്ദേശം എത്തിക്കാൻ ഷാജഹാന് കഴിഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഏകദേശം 2025 കിലോമീറ്റർ യാത്ര ചെയ്ത് ജൂലായ് 2ന് കൊല്ലത്ത് സമാപിക്കും.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts

ഇതിഹാസ നായകൻ ഇനി ഓര്‍മ്മ : വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : തലമുറകളെ പ്രചോദിപ്പിച്ച സമരജീവിതം, ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്‍, സാധാരണക്കാരനായ മലയാളി നെഞ്ചോട് ചേര്‍ത്തുവച്ച വി.എസ് എന്ന രണ്ടക്ഷരം ഇനി അണയാത്ത ഓര്‍മ്മ.പട്ടം…
Read More

സംസ്ഥാന വ്യാപകമായി നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം : സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന് നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച്‌ എബിവിപി സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം…
Read More

രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം പുതിയ ബ്ലോക്കും വിവിധ പദ്ധതികളും എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു

രാജകുമാരി : രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ബ്ലോക്കിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു എം.എം മണി എം.എൽ.എ. ആരോഗ്യ രംഗത്ത് വളരെ പിന്നാക്കം…
Read More

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍ അണുബാധ

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതല്‍…
Total
0
Share