ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കാലവർഷം കേരളത്തില്‍ എത്തിയിട്ട് ഒരു മാസം തികയുമ്ബോള്‍ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 53% അധിക മഴയാണ് ലഭിച്ചത്. പതിവ് പോലെ കൂടുതല്‍ മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം കണ്ണൂർ ( 1432 mm) ജില്ലയിലാണ് കൂടുതല്‍ മഴ ലഭിച്ചത് . ജല സേചന വകുപ്പിന്റെ കണക്കില്‍ കാസർകോട് (1647 mm) ജില്ലയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts

ഇതിഹാസ നായകൻ ഇനി ഓര്‍മ്മ : വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : തലമുറകളെ പ്രചോദിപ്പിച്ച സമരജീവിതം, ഐതിഹാസിക പോരാട്ടങ്ങളുടെ നായകന്‍, സാധാരണക്കാരനായ മലയാളി നെഞ്ചോട് ചേര്‍ത്തുവച്ച വി.എസ് എന്ന രണ്ടക്ഷരം ഇനി അണയാത്ത ഓര്‍മ്മ.പട്ടം…
Read More

നെടുങ്കണ്ടത്ത് 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന്…
Read More

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി…
Read More

മറയൂർ സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് ചന്ദനം മോഷണം പോയി

മറയൂർ : സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ആശുപത്രിയുടെ പിൻവശത്ത് വനംവകുപ്പിന്‍റെ ഓഫീസിന് സമീപമുള്ള പ്രദേശത്തുനിന്നാണ്…
Total
0
Share