നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ ഉൾപ്പെട്ട ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിൽ പൊട്ടൻകാട് കരയിൽ കുളക്കച്ചിവിള വീട്ടിൽ മണി മകൻ മഹേഷ്‌. എം, ( 23 /2025 ) എന്നയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

മഹേഷിനെ 2024 സെപ്റ്റംബറിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് 20.6 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. 2023 ഇയാൾക്ക് അടിമാലി എക്സൈസ് റേഞ്ച്‌ ഓഫീസിൽ 5.2 കിലോഗ്രാം കഞ്ചാവിന്റെ മറ്റൊരു കേസ് കൂടിയുണ്ട്. ദേവികുളം സബ് ജയിലിൽ വിചാരണ തടവുകാരനായി പാർപ്പിച്ചു വരവേയാണ് മഹേഷിനെ PIT NDPS നിയമ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.

PIT NDPS Act 1988 പ്രകാരം എക്സൈസ് കരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാളും, ഇടുക്കി ജില്ലയിലെ ആദ്യത്തെയാളുമാണ് മഹേഷ്‌ മണി.ഇയാൾ മറ്റ് നിരവധി പോലീസ് കേസുകളിലെ പ്രതിയും, പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മിഥിൻലാൽ.R.P യും പാർട്ടിയും ചേർന്ന് കണ്ടെത്തിയ കേസിൽ അസി. എക്സൈസ് കമ്മിഷണർ  എം. കെ. പ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇



Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

മറിയക്കുട്ടി മോഡൽ സമരവുമായി ആശാ പ്രവർത്തകർ, തെരുവിൽ ഭിക്ഷ യാചിച്ച് പ്രതിഷേധം; ‘മാസങ്ങളായി ഓണറേറിയമില്ല’

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ‘മറിയക്കുട്ടി മോഡൽ’ സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.  മൂന്നുമാസമായി ഓണറേറിയവും…
Read More

മൃഗശാലയില്‍നിന്നു മൂന്നു ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി; ഒരെണ്ണത്തിനെ കണ്ടെത്തിയില്ല

തിരുവനന്തപുരം: മൃഗശാലയില്‍നിന്നു വീണ്ടും ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. മൂന്നു കുരങ്ങുകളാണ് മൃഗശാലയിൽനിന്ന് ചാടിയത്. കുരങ്ങുകള്‍ മൃഗശാലയില്‍നിന്നു പുറത്തുപോയ കാര്യം ഇന്നു രാവിലെയാണ് അധികൃതർ അറിയുന്നത്.…
Read More

പട്ടിയെ ഓടിച്ച് കുഴിയിൽ ചാടി കടുവ. മൈലാടുംപാറക്ക് സമീപം കുഴിയിൽ വീണ് കടുവ.

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്‌നാട് അതിർത്തിയിൽ സ്വകാര്യ വ്യതക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More

കോവിഡില്‍ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്‌, എക്സ്‌എഫ്‍ജി സ്ഥിരീകരിച്ചത് 163 പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്‌എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്‌എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ…
Total
0
Share