അടിമാലിക്ക് സമീപം മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിനെ ‌കാണാൻപോയി; അപകടം, അറസ്റ്റ്.

നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ യുവാക്കൾ അപകടത്തിൽപെട്ടു; പിന്നാലെ അറസ്റ്റിലുമായി.മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കൽ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കൽ ചന്ദ്രപ്രസാദ് (19) എന്നിവരാണ് ഉടുമ്പൻചോല പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാത്രി പത്തരയോടെ കാന്തിപ്പാറ മുക്കടി സ്വദേശി ജോയിയുടെ വീട്ടുമുറ്റത്തു വച്ചിരുന്ന ബൈക്കാണു പ്രതികൾ മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെയാണു വീട്ടുകാർ മോഷണവിവരം അറിഞ്ഞത്.  ഇതിനിടെ മോഷ്ടിച്ച ബൈക്കുമായി പ്രതികൾ സുഹൃത്തിനെ കാണാൻ കോതമംഗലത്തേക്കു പോയി.

തിരിച്ചുവരുന്ന വഴി രാത്രി പത്തരയോടെ അടിമാലി 14-ാം മൈലിൽ അപകടത്തിൽപെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ ആശുപത്രിയിലെത്തിച്ചു.

പൊലീസിനോടു പരസ്പരവിരുദ്ധമായി സംസാരിച്ച പ്രതികളെ ചോദ്യം ചെയ്തപ്പോഴാണു ബൈക്ക് മോഷണത്തിന്റെ വിവരം പുറത്തറിഞ്ഞത്. ഇരുവരും ബന്ധുക്കളാണെന്നും പൊലീസ് പറഞ്ഞു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സുരക്ഷിതമല്ലാത്ത അങ്കണവാടി കെട്ടിടത്തിൽ കുരുന്നുകൾ, പുതിയ കെട്ടിടം ഇടവഴിയിലായിട്ട് ആറുമാസം.

കാന്തല്ലൂർ  :  കാന്തല്ലൂർ പഞ്ചായത്ത് കാരയൂർ ഗ്രാമത്തിലെ അംഗൻവാടിയാണ് കാലപ്പഴക്കം മൂലം  സുരക്ഷിതമല്ലാതെ അപകടാവസ്ഥയിൽ ആയിരിക്കുന്നത്. 30 വർഷത്തിലധികമായി ഈ കെട്ടിടം നിർമ്മിച്ചിട്ട്. ഗ്രാമീണരുടെ…
Read More

ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവം; പ്രദേശവാസിയുടെ ലാപ്‌ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു.

ഇടുക്കി :ഇടുക്കിയിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണസംഘം  കസ്റ്റഡിയിലെടുത്തു.…
Read More

ദേവികുളം താലൂക്കിലെ ദുരന്തസാധ്യതാ മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന നടത്തി

ദേവികുളം: താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്.…
Total
0
Share