
കട്ടപ്പന:വൈകുന്നേരം കട്ടപ്പനയിൽ നിന്നും തേനിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണസംഭവം. കട്ടപ്പനയിൽ നിന്നും കയറിയ രണ്ട് യാത്രക്കാർ പുളിയൻമലക്ക് എത്തിയപ്പോൾ ബസിനകത്ത് മദ്യപാനം നടത്തുന്നത് കണ്ട കണ്ടക്ടർ അവരെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്തതോടെ ഒരാൾ മുന്നിലേക്കെത്തി കണ്ടക്ടറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടര്‍ന്ന് കണ്ടക്ടർ മുൻസീറ്റിലേക്ക് പോകുകയും ചെയ്തു. യാത്രക്കാർ കുഴിതൊളുവിൽ ഇറങ്ങിയ ശേഷമാണ് മോഷണം നടന്നത് കണ്ടക്‌ടർ അറിഞ്ഞത്.
കണ്ടക്ടറുടെ വ്യക്തിഗത ബാഗ്, ഇ.ടി.എം മെഷീൻ,ടിക്കറ്റ് റാക്ക് (ഏകദേശം ₹1 ലക്ഷം രൂപയുടെ ടിക്കറ്റുകൾ അടങ്ങിയിരുന്നതായി സംശയം) എന്നിവയാണ് മോഷണം പോയത്.
മോഷണം പുളിയൻമല – കുഴിതൊളു ഭാഗത്ത് ബസിനകത്താണ് നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.