കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തളളി

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളി.

ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റില്ലെന്നും മന്ത്രാലയം അറിയിച്ചു. കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ അവയെ കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും ആ അധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ അത് അനുവദിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് കേന്ദ്ര വനംമന്ത്രി പറഞ്ഞു. ഷെഡ്യൂള്‍ രണ്ടിലുളള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരികയാണ്.

എന്നാല്‍ നിലവിലെ നിയമപ്രകാരം, ഷെഡ്യൂള്‍ രണ്ടിലെ മൃഗങ്ങളെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

നിയമത്തില്‍ ഇങ്ങനൊരു ക്ലോസ് നിലവിലുളളപ്പോള്‍ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👉🏻👉🏻👉🏻ഇവിടെ ക്ലിക് ചെയ്യു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ…
Read More

മത്സ്യങ്ങളേക്കാൾ കത്തിയും രക്തവും കണ്ട കടൽ, അതിനുപേര് ചെങ്കടൽ;  ‘ദേവരാ’ ഗ്ലിംപ്സ്

കൊരട്ടാല ശിവ- ജൂനിയർ എൻടിആർ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുൻപൊന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തിൽ എൻടിആർ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്സ് വീഡിയോ…
Read More

സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം; മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടി

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപിക്ക് മുൻ‌കൂർ ജാമ്യം. മാധ്യമ പ്രവർത്തകയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയായിരുന്നു. നിലവിൽ…
Read More

വറ്റിവരണ്ട് തോടുകളും പുഴകളും

മുട്ടം: വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി. വർഷകാലത്തിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകളൊക്കെയും വേനൽ ശക്തമാകും മുൻപേ വറ്റിത്തുടങ്ങി. ഇലവീഴാപൂഞ്ചിറയിൽനിന്ന് ഉദ്ഭവിച്ച് മുട്ടം…
Total
0
Share