ഇന്ത്യൻ വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ടു; ആറ് മരണം.

ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്.ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയില്‍ വെച്ച്‌ റോഡിനു വശത്തേക്ക് മറിഞ്ഞാണ് അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേർ മരിച്ചതായി കെനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

27പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളും കർണാടക സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ ഇവർ സഞ്ചരിച്ച ബസ്സിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ജീവൻ തുടിക്കുന്ന ശില്പങ്ങളുടെ തോഴൻ,ബാബു പാർത്ഥൻ. മണ്മറഞ്ഞു പോയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശില്പം പൂർത്തീകരിച്ചു ബാബു.

ബൈസൺവാലി: ബൈസൺവാലിയിലെ ചുമട്ടു തൊഴിലാളിയായ ബാബു പാർത്ഥൻ തന്റെ മൂന്നാമത്തെ ശില്പവും പൂർത്തീകരിച്ചു. 7അടിയോളം ഉയരമുള്ള സ്റ്റീൽ ചട്ടക്കൂട്ടിൽ കോൺക്രീറ്റ് ചെയ്ത് 20 കിലോയിലധികം…
Read More

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി.

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കെ എസ് ആർ ടിസി ബസ് നിയന്ത്രണം വിട്ട് തെന്നി നീങ്ങി. മൂന്നാറിൽ നിന്നും അടൂരിലേക്ക്…
Read More

മുള്ളരിങ്ങാട്ട് കാട്ടാനശല്യം രൂക്ഷം; വാഴക്കൃഷി ഉൾപ്പെടെ നശിപ്പിച്ചു

മുള്ളരിങ്ങാട്: തുടർച്ചയായി രണ്ടാം ദിവസവും മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു. അമയൽതൊട്ടി പള്ളിക്കവല നരിതൂക്കിൽ കുഞ്ഞപ്പന്റെ വീട്ടുമുറ്റത്തെ കിണർ കാട്ടാന നശിപ്പിച്ചു. തൊട്ടടുത്തുള്ള പച്ചാളം…
Total
0
Share