തൊഴിലവസരങ്ങൾ: അധ്യാപക ഒഴിവ്

കുമളി: കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ബിഎഡ് കോളജ്, കുമളി) ജനറൽ എജ്യുക്കേഷൻ (സൈക്കോളജി) വിഷയത്തിലേക്ക് നെറ്റ്/യുജിസി യോഗ്യതയുള്ള അധ്യാപകരെ (ഒരു ഒഴിവ്) ആവശ്യമുണ്ട്. പഠിപ്പിക്കുന്നതിനായി നെറ്റ്/യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർഥികളെയും പരിഗണിക്കും. 17ന് 10ന് കോളജിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9446288278. 


വണ്ടൻമേട്: എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ ബോട്ടണി, എച്ച്എസ്എസ്ടി ജൂനിയർ സുവോളജി, എച്ച്എസ്എസ്ടി ജൂനിയർ മലയാളം, എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് തസ്തികകളിലേക്ക് ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 11ന് രാവിലെ 11ന് നടക്കും. ഫോൺ: 9447837872.


വണ്ടൻമേട്: പുറ്റടി എൻഎസ്പിഎച്ച്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റാങ്ക് ലിസ്റ്റിന്റെ പകർപ്പ്, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.


തൊടുപുഴ: കുളമാവ് ഐഎച്ച്ഇപി ഗവ. ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ന്  രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 04862 259540.


പെരിങ്ങാശേരി: ഗവ.ട്രൈബൽ എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി(ഇംഗ്ലീഷ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിലസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ : 9447347577


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം

നേര്യമംഗലം ~ ഇടുക്കി റോഡിൽ ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45…
Read More

കൊച്ചി – ധനുഷ്‌കോടി ദേശീയ പാത ടോള്‍ പ്ലാസ : നിരോധന ഉത്തരവ് പിന്‍വലിച്ചു

ദേവികുളം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ (എന്‍.എച്ച് 85) ദേവികുളത്തുള്ള ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ദേവികുളം സബ്…
Total
0
Share