പട്ടിയെ ഓടിച്ച് കുഴിയിൽ ചാടി കടുവ. മൈലാടുംപാറക്ക് സമീപം കുഴിയിൽ വീണ് കടുവ.

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്‌നാട് അതിർത്തിയിൽ സ്വകാര്യ വ്യതക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിനുള്ള ശ്രമം പുരോ ഗമിക്കുകയാണ്.

ഇന്ന് പുലർച്ചെയാണ് കടുവ കുഴിയിൽ വീണത്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

നേരത്തെ വോട്ടുചെയ്ത് മടങ്ങി സ്ഥാനാര്‍ഥികള്‍; നിലമ്പൂരിൽ പോളിങ് 13% പിന്നിട്ടു.

നിലമ്പൂർ : നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് രണ്ട് മണിക്കൂർ പിന്നിടുമ്ബോള്‍ 13.15 ശതമാനമാനം രേഖപ്പെടുത്തി. നേരിയ മഴയുണ്ടെങ്കിലും…
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തില്‍, കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍…
Read More

കാലവര്‍ഷം വീണ്ടും ശക്‌തമാകും.

തിരുവനന്തപുരം :കാലവര്‍ഷം ശക്‌തിപ്രാപിക്കാന്‍ ഈ മാസം പാതി പിന്നിടണം. ഇനി പെയ്യുന്ന മഴയ്‌ക്ക് ശക്‌തി കൂടിയാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയേറെ. സീസണില്‍ ഇതിനകം ലഭിച്ച…
Read More

ദേവികുളം താലൂക്കിലെ ദുരന്തസാധ്യതാ മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന നടത്തി

ദേവികുളം: താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്.…
Total
0
Share