ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം, നിരവധിപേർക്ക് പരിക്ക്


ബെംഗളൂരു: ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വൻജനക്കൂട്ടമാണ്‌ സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.

ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേരെപേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം.

ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് ഒഴുക്കിൽപ്പെട്ടു

ഇടുക്കി /മാങ്കുളം : മാങ്കുളം പെരുമ്പൻക്കുത്ത് ചപ്പാത്തിലാണ് സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാർ മൂവരെയും രക്ഷിച്ച് കരയ്‍ക്കെത്തിച്ചു. തമിഴ്നാട്ടിൽ…
Read More

പട്ടിയെ ഓടിച്ച് കുഴിയിൽ ചാടി കടുവ. മൈലാടുംപാറക്ക് സമീപം കുഴിയിൽ വീണ് കടുവ.

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്‌നാട് അതിർത്തിയിൽ സ്വകാര്യ വ്യതക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ…
Read More

രാജക്കാട്ടിൽ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

രാജാക്കാട് :ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയില്‍ ബിബിന്‍ ,കുരുമ്പുംതടത്തില്‍ അശ്വിന്‍ എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും…
Read More

സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി,പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോള്‍ ശുദ്ധികലശം;

തിരുവനന്തപുരം:പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി.ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലില്‍ അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി.ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും…
Total
0
Share