കഷായത്തിൽ വിഷം നൽകി സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം: വിചാരണ 15 മുതൽ

നെയ്യാറ്റിൻകര: വിഷം ചേർത്ത കഷായം നൽകി യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ 15 മുതൽ തുടങ്ങും. 

പാറശാല സമുദായപ്പറ്റ് ജെ.പി.ഭവനിൽ ഷാരോൺ രാജ് കൊല്ലപ്പെട്ട കേസിൽ ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരാണ് മറ്റു പ്രതികൾ. തട്ടിക്കൊണ്ടു പോകൽ, വിഷം നൽകി അപായപ്പെടുത്തൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള  വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഷാരോൺ രാജിനെ പ്രലോഭിപ്പിച്ച് 2022 ഒക്ടോബർ 14ന് രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കപ്പല്‍ തീപിടുത്തം; കാണാതായ നാലുപേർക്കായി തിരച്ചിൽ, ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ നില അതീവ ഗുരുതരം

കേരള പുറംകടലിൽ തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടർന്ന് നേവിയും കോസ്റ്റ്ഗാർഡും. കാണാതായ നാലുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. മംഗളൂരുവിൽ ചികിത്സയിലുള്ള രണ്ട് ജീവനക്കാരുടെ…
Read More

നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ…
Read More

ഇടുക്കി അടിമാലിയ്ക്ക് സമീപം ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്.

അടിമാലി: ഇടുക്കിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് പിടിയില്‍. കുമളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ശ്യാം ആഷിക് (18), അഷറഫ് (20) എന്നിവരെ സ്വകാര്യബസില്‍ നിന്നാണ് എക്‌സൈസ്…
Total
0
Share