മത്സ്യങ്ങളേക്കാൾ കത്തിയും രക്തവും കണ്ട കടൽ, അതിനുപേര് ചെങ്കടൽ;  ‘ദേവരാ’ ഗ്ലിംപ്സ്

കൊരട്ടാല ശിവ- ജൂനിയർ എൻടിആർ ചിത്രം ‘ദേവരാ’യുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. മുൻപൊന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തിൽ എൻടിആർ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്സ് വീഡിയോ ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കും വിധത്തിലുള്ളതാണ്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന വീഡിയോ തുടങ്ങുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ്.

വീഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. അനിരുദ്ധിന്റെ ‘ഓൾ ഹെയ്ൽ ദ ടൈഗർ’ എന്ന ഗാനശകലവും ഗ്ലിംപ്സ് വീഡിയോയ്ക്ക് മാറ്റുകൂട്ടുന്നു. എൻടിആർ ആർട്ട്‌സും യുവസുധ ആർട്ട്‌സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ വിഎഫ്എക്സ് ഭാഗങ്ങളും മികച്ചു നിൽക്കുന്നുണ്ട്. കൊരട്ടാല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ദേവരാ.

ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. മറ്റൊരു ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവരാ. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ്‌ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രിൽ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമൂരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

15 ദിവസമായി വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അച്ഛനും മക്കളും.

രാജകുമാരി: 15 ദിവസമായി മുടങ്ങിയ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കുടുംബം കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുംഭപ്പാറ കാെച്ചുകരോട്ട് ഷാജിയും 3…
Total
0
Share