‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.

ഈ മാസം 17 ന് ഗുരുവായൂരില്‍ വച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു.

ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് വിവാഹ സല്‍ക്കാരം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടി. ഗോകുല്‍, മാധവ്, ഭാവ്നി, പരേതയായ ലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കോവിഡില്‍ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്‌, എക്സ്‌എഫ്‍ജി സ്ഥിരീകരിച്ചത് 163 പേര്‍ക്ക്

ഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്‌എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്‌എഫ്‍ജിയാണെന്ന് കണ്ടെത്തി. അതേസമയം, രാജ്യത്തെ…
Read More

കളിച്ചത് വെറും നാല് മത്സരങ്ങള്‍; ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ഹെന്റിച്ച് ക്ലാസന്‍

ജൊഹാനസ്ബര്‍ഗ്: ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍. സമീപകാലത്ത് നിശ്ചിത ഓവര്‍ സ്‌പെഷലിസ്റ്റ് എന്ന് പേരെടുത്ത ക്ലാസന്‍ കരിയറില്‍ നാല്…
Total
0
Share