ദുരിതാശ്വാസനിധി ദുരുപയോഗം ഹൈക്കോടതി വിധി ഇരട്ടപ്രഹരം; കെ സുധാകരന്‍

[dropcap]ദു[/dropcap]രിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുള്‍ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആര്‍.എസ്. ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജ്ജിയില്‍ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത് മുഖ്യമന്ത്രിക്കും ലോകായുക്തക്കും ഇരട്ട പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന ലോകായുക്തയുടെ വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്. കേസില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

പരാതി ആദ്യം പരിഗണിച്ച മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ഫുള്‍ ബെഞ്ച് സാധുത ഉള്ളതായി കണ്ടെത്തിയ ഹര്‍ജ്ജി വീണ്ടും മൂന്നംഗ ബെഞ്ച് സാധുതയില്ലെന്ന് കണ്ടെത്തിയത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. ഉപലോകയുക്തമാരെ പറ്റി വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ രണ്ട് ഉപലോകയുക്തമാരെയും എതിര്‍കക്ഷികളാക്കുവാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരില്‍ വ്യാഴാഴ്ച പുലർച്ചെ 3.30നുണ്ടായ സംഭവത്തില്‍ ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്ത്…
Read More

സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ചു

[dropcap]ക[/dropcap]ഴിഞ്ഞദിവസം സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എംവി ലീല നോർഫോക്ക്’ എന്ന ചരക്ക് കപ്പൽ മോചിപ്പിച്ചാതായി ഇന്ത്യൻ നേവി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരടക്കമുള്ള 21 ജീവനക്കാരും…
Total
0
Share