സ്വര്‍ണവില കുത്തനെ താഴേക്ക്; വിലയില്‍ വൻ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വർണവിലയില്‍ വൻ കുറവ്. ഗ്രാമിന് 150 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 8980 രൂപയായാണ് കുറഞ്ഞത്.പവന്റെ വിലയില്‍ 1200 രൂപയുടെ കുറവുണ്ടായി. പവന്റെ വില 71,840 രൂപയായാണ് കുറഞ്ഞത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ ഇടിവുണ്ടായി. ഒരു ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്. യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും കരുത്താർജിച്ചതാണ് ആഗോളവിപണിയില്‍ സ്വർണവില ഇടിയുന്നതിനുള്ള പ്രധാനകാരണം. സ്പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,316.3 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ 0.8 ശതമാനം ഇടിഞ്ഞ് 3,346.60 ഡോളറായി.

ആഗോളവിപണിയില്‍ സ്പോട്ട് സില്‍വറിന്റെ വിലയിലും ഇടിവുണ്ടായി. 0.5 ശതമാനം ഇടിഞ്ഞ് 35.96 ഡോളറായാണ് വില കുറഞ്ഞത്. 13 വർഷത്തിനിടയിലെ ഉയർന്നനിരക്കിലേക്ക് എത്തിയതിന് ശേഷമാണ് വെള്ളിവില കുറഞ്ഞത്. അതേസമയം, പ്ലാറ്റിനം വിലയില്‍ വർധന രേഖപ്പെടുത്തി. 2.5 ശതമാനം ഉയർച്ചയാണ് പ്ലാറ്റിനം വിലയിലുണ്ടായത്. 1,158.20 ഡോളറായാണ് പ്ലാറ്റിനം വില ഉയർന്നത്.

പല്ലേഡിയത്തിന്റെ വില 3.9 ശതമാനം ഉയർന്നു. 1,045 ഡോളറായാണ് പല്ലേഡിയം വില ഉയർന്നത്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കെ.എസ്.ആർ.ടി.സി ബസിൽ,കണ്ടക്ടറുടെ ബാഗും ടിക്കറ്റ് റാക്കും ഇ.ടി.എം മെഷീനും മോഷണം പോയി, സംഭവം കട്ടപ്പനയിൽ

കട്ടപ്പന:വൈകുന്നേരം കട്ടപ്പനയിൽ നിന്നും തേനിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലാണ് മോഷണസംഭവം. കട്ടപ്പനയിൽ നിന്നും കയറിയ രണ്ട് യാത്രക്കാർ പുളിയൻമലക്ക് എത്തിയപ്പോൾ ബസിനകത്ത് മദ്യപാനം നടത്തുന്നത്…
Read More

ഇന്ത്യൻ വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ടു; ആറ് മരണം.

ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്.ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ…
Read More

നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ…
Read More

കാലവര്‍ഷം വീണ്ടും ശക്‌തമാകും.

തിരുവനന്തപുരം :കാലവര്‍ഷം ശക്‌തിപ്രാപിക്കാന്‍ ഈ മാസം പാതി പിന്നിടണം. ഇനി പെയ്യുന്ന മഴയ്‌ക്ക് ശക്‌തി കൂടിയാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയേറെ. സീസണില്‍ ഇതിനകം ലഭിച്ച…
Total
0
Share