ശ്വാശത പരിഹാരം : അടിമാലി ബസ്റ്റാൻഡിലെ ശോചനീയാവസ്ഥയ്ക്കും നിയമലംഘനത്തിനും എതിരെ ശബ്ദമുയർത്തിയ സിബി വെള്ളത്തൂവലിനും അഖിൽ CR നും അഭിനന്തന പ്രവാഹം. | ഇടുക്കി ലൗഡ് ന്യൂസ് impact

Idukki Loud New impact

അടിമാലി: കേരള യൂത്ത് ഫ്രണ്ട് (ബി)സിബി വെള്ളത്തൂലിന്റെയും CITU തൊഴിലാളി അടിമാലി മേഖലാ പ്രസിഡന്റ് അഖിൽ സി.ആറിന്റെയും പ്രതിഷേധ വിളംബരത്തിന് ശാശ്വത പരിഹാരം കണ്ടു.

ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന അടിമാലി ബസ്റ്റാൻഡിലെ വലിയ ഗർത്തങ്ങളിൽ മണ്ണും മക്കും നിറച്ച് പഞ്ചായത്ത് ഇടക്കാല ആശ്വാസം കണ്ടു.. അടിമാലി ബസ് സ്റ്റാൻഡിലെ ദൈനംദിനം വളർന്നുകൊണ്ടിരിക്കുന്ന ഗർത്തങ്ങൾ ജനജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നങ്ങളെ കുറിച്ച് ഇടുക്കി ലൗഡ് ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു.

ഗതാഗതക്കുരുക്ക് ശാപമായ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നിയമപാലകരുടെ ശിക്ഷാനടപടികൾ ചെയ്തതിനെ തുടർന്ന് ഇതിലും ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിച്ചു. ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി അഖിലിന്റെയും സിബിയുടെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധ വിളംബരം നടത്തുകയുണ്ടായി.

ഈ പ്രതിഷേധത്തിന്റെ ഗൗരവം മനസ്സിലാക്കിയ പഞ്ചായത്ത് അധികാരികൾ നാട്ടുകാർക്ക് ഉപകാരപ്രദം എന്ന രീതിയിൽ പരിഹാരം കണ്ടെത്തുകയായിരുന്നു.. കടുത്ത മഴയുടെ സാന്നിധ്യത്തിന് ശേഷം നല്ല രീതിയിൽ അടിമാലി ബസ്റ്റാൻഡിന്റെ മുഖച്ഛായ മാറ്റുമെന്ന് പഞ്ചായത്ത് അറിയിച്ചു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

തോട്ടം മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷം, കർഷർ ദുരിതത്തിൽ.

മൂന്നാർ : കാർഷിക-തോട്ടം മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷമായി. ഏതാനും ആഴ്ചകളായി മൂന്നാറില്‍ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് മാറിയ പടയപ്പ വീണ്ടും മൂന്നാറില്‍…
Read More

അടിമാലിക്ക് സമീപം മോഷ്ടിച്ച ബൈക്കിൽ സുഹൃത്തിനെ ‌കാണാൻപോയി; അപകടം, അറസ്റ്റ്.

നെടുങ്കണ്ടം: മോഷ്ടിച്ച ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ യുവാക്കൾ അപകടത്തിൽപെട്ടു; പിന്നാലെ അറസ്റ്റിലുമായി.മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കൽ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കൽ ചന്ദ്രപ്രസാദ് (19) എന്നിവരാണ്…
Read More

മദ്യവില്‍പനയില്‍ വലിയ മാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍,തമിഴ്‌നാട് മോഡല്‍ പരിഗണനയില്‍,

തിരുവനന്തപുരം : മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ സർക്കാർ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സർക്കാർ…
Total
0
Share