വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍ അണുബാധ

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതല്‍ വഷളായി.വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു.

ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയില്‍ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നല്‍കുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആയിരം ഏക്കറിൽ വാഹനാപകടം.

ആയിരം ഏക്കർ  : അല്പസമയം മുൻപ് ആയിരം ഏക്കറിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.തമിഴ്നാട്ടിൽ പോയി തിരികെ വരുമ്പോൾ ആണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More

നവജാതശിശുക്കളെ കുഴിച്ചുമൂടി; സ്റ്റേഷനിലെത്തിയത് അസ്ഥികളുമായി, അവിവാഹിതരായ ദമ്പതികള്‍ കസ്റ്റഡിയില്‍

തൃശൂർ : അവിവാഹിതരായ ദമ്ബതികള്‍ നവജാതശിശുക്കളെ കുഴിച്ചുമൂടിയെന്ന വിവരം പുറത്ത്. തൃശൂർ പുതുക്കാടാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.സംഭവത്തില്‍ വെളളിക്കുളങ്ങര സ്വദേശികളായ 26കാരനെയും 21കാരിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
Read More

ബെയ്‌ലിപ്പാലത്തിന് സമീപം കുത്തൊഴുക്ക് ; പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെയെത്തിച്ചു

വയനാട് : വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരിക്കുകയാണ് കുടുങ്ങിപ്പോയവരെ…
Read More

ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Total
0
Share