രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തില്‍, കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്.

വിവിധ രോഗങ്ങള്‍ ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകള്‍ കുറഞ്ഞു. നിലവില്‍ ആകെ 7264 കൊവിഡ് രോഗബാധിതരാണ് രാജ്യത്തുള്ളത്. കേരളത്തില്‍ 87 പേരും രോഗമുക്തരായി. സംസ്ഥാനത്തെ കേസുകള്‍ 1920 ആയി കുറഞ്ഞു.

കൊവിഡ് ജാഗ്രത നിർദ്ദേശിച്ച്‌ ആരോഗ്യമന്ത്രി

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്‌സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

………………   …..,…………….     ………

ഇടുക്കി വാർത്തകൾക്കായ് ഉടൻ താഴെ കാണുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇🏻👇🏻👇🏻

https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

വറ്റിവരണ്ട് തോടുകളും പുഴകളും

മുട്ടം: വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി. വർഷകാലത്തിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകളൊക്കെയും വേനൽ ശക്തമാകും മുൻപേ വറ്റിത്തുടങ്ങി. ഇലവീഴാപൂഞ്ചിറയിൽനിന്ന് ഉദ്ഭവിച്ച് മുട്ടം…
Read More

കാലവര്‍ഷം വീണ്ടും ശക്‌തമാകും.

തിരുവനന്തപുരം :കാലവര്‍ഷം ശക്‌തിപ്രാപിക്കാന്‍ ഈ മാസം പാതി പിന്നിടണം. ഇനി പെയ്യുന്ന മഴയ്‌ക്ക് ശക്‌തി കൂടിയാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയേറെ. സീസണില്‍ ഇതിനകം ലഭിച്ച…
Total
0
Share