കനത്ത മഴയിൽ രാജകുമാരി കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു

രാജകുമാരി: കനത്ത മഴയെ തുടർന്ന് സേനാപതി–രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. സേനാപതി പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള അൻപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. 

അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിരവധി സ്കൂൾ ബസുകൾ കടന്നു പോകുന്ന റോഡ് ഗതാഗത സാധ്യമല്ലാതായതോടെ വിദ്യാർഥികളും ദുരിതത്തിലായി.

റോഡ് ഇടിഞ്ഞത് മൂലം സമീപത്തെ ഇഞ്ചപ്ലാക്കൽ സിബി, കാെച്ചുവീട്ടിൽ ബിജു എന്നിവരുടെ വീടുകളും അപകടാവസ്ഥയിലായി. 2018ലെ പ്രളയകാലത്തും ഇവിടെ റോഡ് ഇടിഞ്ഞിരുന്നു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഈരാറ്റുപേട്ടയില്‍ വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍, കൈകളില്‍ ടേപ്പ് ചുറ്റി, മൃതദേഹം കിടക്കുന്നത് കെട്ടിപ്പിടിച്ച്‌

കോട്ടയം : ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്.പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
Read More

ഗ്യാപ് റോഡിൽ പൂർണ ഗതാഗത നിയന്ത്രണം

കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ ഇന്നു പകലും രാത്രിയും ഗതാഗതം നിയന്ത്രിച്ച് കലക്ടർ ഉത്തരവിറക്കി. കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.…
Read More

നെടുങ്കണ്ടത്ത് 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന്…
Read More

ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Total
0
Share