മൃഗശാലയില്‍നിന്നു മൂന്നു ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി; ഒരെണ്ണത്തിനെ കണ്ടെത്തിയില്ല

File image

തിരുവനന്തപുരം: മൃഗശാലയില്‍നിന്നു വീണ്ടും ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. മൂന്നു കുരങ്ങുകളാണ് മൃഗശാലയിൽനിന്ന് ചാടിയത്. കുരങ്ങുകള്‍ മൃഗശാലയില്‍നിന്നു പുറത്തുപോയ കാര്യം ഇന്നു രാവിലെയാണ് അധികൃതർ അറിയുന്നത്.

ചാടിയ രണ്ടു കുരങ്ങുകൾ മൃഗശാലയുടെ പരിസരത്തെ മരങ്ങളില്‍ തന്നെയുണ്ട്. മൂന്നാമത്തെ കുരങ്ങിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ചാടിപ്പോയ കുരങ്ങിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. തിരുവനന്തപുരം നഗരത്തില്‍ കറങ്ങിയ കുരങ്ങിനെ ഒരു മാസത്തിനു ശേഷം പിടികൂടി അടച്ച കൂട്ടിലേക്കു മാറ്റിയിരുന്നു. അടുത്തിടെ ഇവയെ തുറന്ന കൂട്ടിലേക്കു മാറ്റി.

കഴിഞ്ഞ വര്‍ഷം ചാടിയ കുരങ്ങന്‍ ഉള്‍പ്പെടെയാണ് ഇക്കുറി ചാടിയിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് കുരങ്ങുകളെ തലസ്ഥാനത്തെത്തിച്ചത്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്; ചക്രവാതച്ചുഴി, ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ട്; 5 ദിനം കേരളത്തിൽ മഴ കനക്കും 

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More

പ്രണയാഭ്യാർത്ഥന
നിരസച്ചതിന് പെൺകുട്ടിയെ യുവാവ് കത്തിക്കൊന്നു.

തമിഴ്‌നാട് : പൊള്ളാച്ചിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു.പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്.…
Read More

വറ്റിവരണ്ട് തോടുകളും പുഴകളും

മുട്ടം: വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി. വർഷകാലത്തിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകളൊക്കെയും വേനൽ ശക്തമാകും മുൻപേ വറ്റിത്തുടങ്ങി. ഇലവീഴാപൂഞ്ചിറയിൽനിന്ന് ഉദ്ഭവിച്ച് മുട്ടം…
Total
0
Share