മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 10 മണിക്ക് തുറക്കും; ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു.സെക്കന്റില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു.

സെക്കന്റില്‍ ഒഴുകിയെത്തുന്ന 3800 ഘനടയിയില്‍ 2100 ഘനയടിയോളം വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. നദീ തീരത്തോട് വളരെയടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറണമെന്നും നിര്‍ദേശമുണ്ട്.

രാത്രിയില്‍ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ഇടുക്കി ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം പരിഗണിച്ചുമാണ് ഷട്ടറുകള്‍ രാവിലെ തുറക്കാന്‍ തീരുമാനിച്ചത്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പെരിയാറിലേക്ക് ഡാമിലെ വെള്ളം ഒഴുക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട നിലയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആഭ്യന്തര സേനയുടെ കീഴിൽ ദുരന്തനിവാരണസേന ഉടൻ രൂപീകരിക്കണം- ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

തൊടുപുഴ : സംസ്ഥാന ദുരന്തനിവാരണസേന (എസ്.ഡി.ആർ.എഫ്) ഉടൻ രൂപീകരിക്കണമമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.ആഭ്യന്തര വകുപ്പില്‍ പോലീസ് സേനയുടെ കീഴീല്‍ ദുരന്തനിവാരണ സേനക്കായി 100…
Read More

മറയൂർ സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് ചന്ദനം മോഷണം പോയി

മറയൂർ : സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ആശുപത്രിയുടെ പിൻവശത്ത് വനംവകുപ്പിന്‍റെ ഓഫീസിന് സമീപമുള്ള പ്രദേശത്തുനിന്നാണ്…
Read More

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ്…
Read More

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

തിരുവനന്തപുരം : കടുത്ത ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ…
Total
0
Share