ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകള്‍ ഉയർത്തിയത്. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റർ ഉയർത്തി സെക്കൻഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
അണക്കെട്ടിൻറെ നിലവിലെ റൂള്‍ കർവ് പ്രകാരം തമിഴ്നാടിന് സംഭരിക്കാൻ കഴിയുക 136 അടി വെള്ളമാണ്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാർ തീരത്ത് പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
പ്രദേശത്ത് മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Related Posts
കാട്ടാനകളെ തുരത്തുന്നതിനിടെ പടക്കംപാെട്ടി ഗൃഹനാഥന് പരുക്ക്
ചിന്നക്കനാൽ 301 കോളനിയിൽ വീടിനു മുന്നിലെത്തിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഗൃഹനാഥന്റെ കയ്യിലിരുന്ന് പടക്കംപാെട്ടി ഗുരുതര പരുക്ക്. മറയൂർകുടി സ്വദേശി ആരോഗ്യരാജി(51)ന്റെ വലതു കൈയ്ക്കാണു പരുക്കേറ്റത്.…
കട്ടപ്പന പുതിയ ബസ് സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി
കട്ടപ്പന : കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക് ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്…
രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇരവികുളം; ‘വെരി ഗുഡ്’ റേറ്റിങ് നേടി കേരളം
രാജ്യത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിലുള്ള ഇരവികുളവും ജമ്മു കശ്മീരിലെ ദച്ചിഗാമും തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ ദേശീയോദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം ഉൾപ്പെടുത്തി കേന്ദ്ര വനം,…
നിലമ്ബൂരിൽ വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്, 11,077 വോട്ടിന്റെ ലീഡ്
നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്.മൂന്ന് റൗണ്ടില്‍…