മറയൂർ സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് ചന്ദനം മോഷണം പോയി

മറയൂർ : സർക്കാർ ആശുപത്രി വളപ്പില്‍നിന്ന് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയി. ആശുപത്രിയുടെ പിൻവശത്ത് വനംവകുപ്പിന്‍റെ ഓഫീസിന് സമീപമുള്ള പ്രദേശത്തുനിന്നാണ് മരം മോഷ്ടിച്ചത്.രാത്രി മുഴുവൻ വാച്ചർമാരുടെ നിരീക്ഷണത്തിലുള്ള സുരക്ഷിത മേഖലയില്‍നിന്നാണ് ചന്ദനം ആരുമറിയാതെ മോഷ്ടാക്കള്‍ കടത്തിയത്. വനംവകുപ്പിന്‍റെ നിയമമനുസരിച്ച്‌ റിസർവ് വനമേഖലയില്‍നിന്നു മാത്രമാണ് ചന്ദന മോഷണവുമായി ബന്ധപ്പെട്ട് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത്.

സ്വകാര്യ ഭൂമിയിലോ പൊതുസ്ഥലങ്ങളിലോനിന്ന് ചന്ദനം മോഷണം പോയാല്‍ അന്വേഷണച്ചുമതല പോലീസിനാണ്. ഇക്കാരണത്താല്‍ ആശുപത്രി വളപ്പിലെ മോഷണത്തില്‍ വനംവകുപ്പ് ഇടപെടാൻ സാധ്യത കുറവാണ്. സ്വകാര്യ ഭൂമിയിലും പൊതുസ്ഥലങ്ങളിലും ചന്ദനമോഷണം പതിവായിട്ടുണ്ടെങ്കിലും ഫലപ്രദമായ അന്വേഷണം നടക്കാത്തത് ആശങ്ക ഉയർത്തിയിട്ടുണ്ട്.

വനംവകുപ്പിന്‍റെ ഓഫീസിന് തൊട്ടടുത്തുള്ള വാച്ചർമാരുടെ നിരന്തര നിരീക്ഷണത്തിലുള്ള പ്രദേശത്തു നടന്ന ചന്ദനമോഷണം സുരക്ഷാ വ്യവസ്ഥകളിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ അംബേദ്ക്കര്‍ പ്രതിമയും സ്‌ക്വയറും വരുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്‍പി ഡോ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച്‌ സ്‌ക്വയർ നിർമ്മിക്കും.ഇന്നലെ ചേർന്ന…
Read More

ആയിരം ഏക്കറിൽ വാഹനാപകടം.

ആയിരം ഏക്കർ  : അല്പസമയം മുൻപ് ആയിരം ഏക്കറിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.തമിഴ്നാട്ടിൽ പോയി തിരികെ വരുമ്പോൾ ആണ് അപകടത്തിൽപ്പെട്ടത്.നാട്ടുകാരുടെ നേതൃത്വത്തിൽ…
Read More

ഗ്യാപ് റോഡിൽ പൂർണ ഗതാഗത നിയന്ത്രണം

കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ ഇന്നു പകലും രാത്രിയും ഗതാഗതം നിയന്ത്രിച്ച് കലക്ടർ ഉത്തരവിറക്കി. കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.…
Read More

‘ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും, എല്ലാ മതങ്ങളിലും അത് ഉണ്ട്; ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസര്‍ ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.സിനിമയിലെ…
Total
0
Share