മറയൂർ–കാന്തല്ലൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

മറയൂർ: മറയൂർ – കാന്തല്ലൂർ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടർന്നിട്ടും അധികൃതർക്ക് മൗനം. കീഴാന്തൂർ മേഖലയിലെ കൃഷിത്തോട്ടത്തിൽ രാപ്പകൽ തമ്പടിക്കുന്ന കാട്ടുപോത്തിൻ കൂട്ടം  കൃഷികളെല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥലവാസികൾ പറയുന്നു. ശീതകാല പച്ചക്കറി കേന്ദ്രമായ കീഴാന്തൂരിലെ മലനിരകളിൽ  കൂടുതലായുള്ള  കാപ്പി, കുരുമുളക് തോട്ടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന കാട്ടുപോത്തുകൾ കൃഷിയെല്ലാം നശിപ്പിക്കുകയാണ്. 

ഇവയെ ഭയന്ന് പകൽ സമയങ്ങളിൽ തോട്ടത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.  മറയൂർ – മൂന്നാർ റോഡിലും തോട്ടം മേഖലയിലും ചുറ്റിക്കറങ്ങുന്ന പടയപ്പയാണ് മറ്റൊരു ഭീതി. രാത്രികാലങ്ങളിൽ സംസ്ഥാന പാതയിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നതും പതിവാകുന്നു.  

തോട്ടം തൊഴിലാളികൾക്കും പടയപ്പ ഭീഷണിയാകുകയാണ്. പടയപ്പ പാതയിലൂടെ നടക്കുന്ന വിവരം പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും  പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിനോദസഞ്ചാരികൾ ആനയുടെ മുൻപിൽപെടുന്നത് അപകടാവസ്ഥയ്ക്ക് കാരണമാകുന്നു. പലരും തലനാരിഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രക്ഷപ്പെട്ടത്


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്കൊഴുക്കുന്നത് 250 ഘനയടി വെള്ളം

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു. ശനിയാഴ്ച രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ 11.52- ഓടെ ഷട്ടറുകള്‍…
Read More

ഗ്യാപ് റോഡിൽ പൂർണ ഗതാഗത നിയന്ത്രണം

കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ ഇന്നു പകലും രാത്രിയും ഗതാഗതം നിയന്ത്രിച്ച് കലക്ടർ ഉത്തരവിറക്കി. കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ഉത്തരവ്.…
Read More

മക്കൾ അഞ്ച് എന്നിട്ടും തലചായ്ക്കാൻ ഇടമില്ല; അമ്മ വരുന്നതറിഞ്ഞ് മകനും ഭാര്യയും വീടുപൂട്ടി സ്ഥലംവിട്ടു

അടിമാലി : താമസം നിഷേധിക്കരുതെന്ന ഇടുക്കി സബ് കളക്ടറുടെ ഉത്തരവുണ്ടായിട്ടും അഞ്ചുമക്കളുടെ അമ്മയ്ക്ക് തലചായ്ക്കാൻ ഇടമില്ല.അമ്മ വരുന്നതറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനായ മകനും ഭാര്യയും വീടുപൂട്ടി…
Read More

നിര്‍ത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന് 36 ലിറ്റര്‍ മദ്യം പിടികൂടി

നെടുങ്കണ്ടം : വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി.ഒരാള്‍ അറസ്റ്റില്‍. വാഹനം ഓടിച്ചിരുന്ന…
Total
0
Share