ബെയ്‌ലിപ്പാലത്തിന് സമീപം കുത്തൊഴുക്ക് ; പാലത്തിന് മറുവശത്ത് കുടുങ്ങിപ്പോയ തൊഴിലാളികളെ തിരികെയെത്തിച്ചു

വയനാട് : വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. ചെളിയും മണ്ണും കലങ്ങിയുള്ള വെള്ളമാണ് ഒഴുകിവരുന്നത്.പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയിരിക്കുകയാണ് കുടുങ്ങിപ്പോയവരെ വിവിധ വാഹനങ്ങളിലാക്കി തിരിച്ചു കൊണ്ടുവന്നു. ജീപ്പുകളും മറ്റും മറുവശത്തേക്ക് അയച്ചിരിക്കുകയാണ്. ബെയ്‌ലിപ്പാലത്തിന് മറുവശത്ത് പുഴ കരകവിഞ്ഞൊഴുകുകയാണ്.

വില്ലേജ് റോഡിലേക്കും വെള്ളംകയറി. പുന്നപ്പുഴ ഒഴുകുന്ന എതിര്‍ഭാഗത്ത് ഡിസ്‌പെന്‍സറി വരെയുള്ള പ്രദേശത്ത് വെള്ളംകയറി. അതേസമയം പാലത്തിന് ബലക്ഷയം ഉണ്ടായതായി സൂചനകളില്ല. റോഡിലേക്ക് വെള്ളം കയറിയ സ്ഥിതിയുണ്ട്. പാലത്തിന് കീഴില്‍ പുന്നപ്പുഴയില്‍ ശക്തമായ കുത്തൊഴുക്കാണ്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുഴുവന്‍ ഇവിടെ ശക്തമായ മഴയായിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. എവിടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് വ്യക്തമായിട്ടില്ല. അമ്ബലക്കുന്ന് ഭാഗത്താണ് ഉരുള്‍പൊട്ടലെന്നാണ് വിവരം.

പുഴയില്‍ നിന്നും നീക്കിയ കല്ലും മണ്ണുമെല്ലാം ഒലിച്ചിറങ്ങിയിട്ടുണ്ട്. നേരത്തേ ഉരുള്‍പൊട്ടലിന്റെ ഭാഗമായി പുഴയിലേക്ക് ഒഴുകിയെത്തിയിരുന്ന കല്ലും മറ്റും മാറ്റുന്ന ജോലി നടന്നുവരികയായിരുന്നു. പുഴ ദിശമാറി ഒഴുകിയതിനെ തുടര്‍ന്ന് തീരത്തേക്ക് മാറ്റിയ കല്ലുകളും മറ്റും പൂഴയിലേക്ക് വീണ്ടും ഒലിച്ചിറങ്ങിയിരിക്കുകയാണ്. ഹാരിസണ്‍, മലയാളം പ്ലാന്റേഷനുകളില്‍ ജോലിക്ക് പോയ തമിഴ്‌നാട്ടുകാര്‍ അടക്കം മറുവശത്ത് കുടുങ്ങിപ്പോയവരെ ട്രാക്ടറിലും ജീപ്പിലുമായി തിരികെയെത്തിച്ചു. മുമ്ബുണ്ടായ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങളും ഒഴുക്കില്‍ പെട്ടു.

പാലത്തിനപ്പുറത്ത് അമ്ബതോളം പേരും തമിഴ്‌നാട്ടില്‍ നിന്നും പ്ലാന്റേഷനിലേക്ക് ജോലിക്കായി കൊണ്ടുവന്ന നൂറിലധികം തൊഴിലാളികളും അട്ടമലയില്‍ ഏറാട്ടുകുണ്ട് മേഖലയില്‍ പാടികളില്‍ ആദിവാസികളും മറുവശത്തായിരുന്നു. അമ്ബലക്കുന്ന് ജനവാസമേഖലയല്ല റിസോര്‍ട്ടുകളും എസ്‌റ്റേറ്റ് മാനേജര്‍മാര്‍ താമസിക്കുന്ന വീടുകളും മാത്രമാണ് ഇവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളപ്പാച്ചിലിന്റെ കാരണം ഇനിയും കണ്ടെത്തേണ്ടതുണ്ട്.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കാട്ടാനകളെ തുരത്തുന്നതിനിടെ പടക്കംപാെട്ടി ഗൃഹനാഥന് പരുക്ക്

ചിന്നക്കനാൽ 301 കോളനിയിൽ വീടിനു മുന്നിലെത്തിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഗൃഹനാഥന്റെ കയ്യിലിരുന്ന് പടക്കംപാെട്ടി ഗുരുതര പരുക്ക്. മറയൂർകുടി സ്വദേശി ആരോഗ്യരാജി(51)ന്റെ വലതു കൈയ്ക്കാണു പരുക്കേറ്റത്.…
Read More

ഇഴഞ്ഞിഴ‍ഞ്ഞ് കക്ഷി ഹാജർ; ഇടുക്കി ജില്ലാ കോടതി ജഡ്ജിയുടെ ചേംബറിന് സമീപം പാമ്പ്

മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ്…
Read More

ഈരാറ്റുപേട്ടയില്‍ വാടക വീട്ടില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍, കൈകളില്‍ ടേപ്പ് ചുറ്റി, മൃതദേഹം കിടക്കുന്നത് കെട്ടിപ്പിടിച്ച്‌

കോട്ടയം : ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്.പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
Read More

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍, ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ്…
Total
0
Share