ഫെയ്സ്ബുക് മാർക്കറ്റ്പ്ലേസിലൂടെ ഓൺലൈൻ തട്ടിപ്പ്; സെക്കൻഡ് ഹാൻഡ് വാഹന വിൽപനയുടെ പേരിൽ തട്ടിപ്പ്..

തൊടുപുഴ: ഫെയ്സ്ബുക്കിൽ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ലിങ്കായ മാർക്കറ്റ്പ്ലേസിലൂടെ വാഹനക്കച്ചവടത്തിന്റെ മറവിൽ പണം തട്ടിയെടുക്കൽ. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ നിസ്സാര വിലയിൽ വിൽക്കാനുണ്ടെന്നു കാട്ടി അഡ്വാൻസ് വാങ്ങി പറ്റിക്കുന്നതാണു രീതി. ആർസി ബുക്ക് ഇല്ലാത്ത വാഹനമാണെന്നും ചെറിയ വിലയ്ക്കു ലഭിക്കുമെന്നുമാണു പരസ്യമിടുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ യുവാക്കൾ ഈ കെണിയിൽ വീണു. ആർസി ബുക്ക് ഇല്ലാത്ത വാഹനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമെന്നു കരുതി ആരും പരാതി നൽകുന്നുമില്ല. ഓരോരുത്തർക്കും നഷ്ടപ്പെടുന്നത് 10,000ൽ താഴെ രൂപ മാത്രമാണെന്നതും പരാതികൾ കുറയാൻ കാരണമാണ്. 

തട്ടിപ്പ് ഇങ്ങനെ 

  • 2–3 ലക്ഷം രൂപ വരെ വിലയുള്ള സൂപ്പർ ബൈക്കുകൾ ആർസി ബുക്കില്ലെന്ന കാരണത്തിൽ 20,000 – 30,000 രൂപ വരെ വിലയിൽ വിൽപനയ്ക്ക് എന്നു പരസ്യം വരുന്നു. ലക്ഷങ്ങൾ വിലയുള്ള വിന്റേജ് ബൈക്കുകൾക്കുപോലും 10,000 രൂപയിൽ താഴെയാണു പരസ്യത്തിലെ വില. 
  • പരസ്യം കണ്ട് മറുപടി അയയ്ക്കുന്നവരിൽ നിന്ന് അഡ്വാൻസായി 1000 മുതൽ 2000 രൂപ വരെ ചോദിക്കും. 
  • മറ്റു സംസ്ഥാനത്താണു വണ്ടി ഉള്ളതെന്നു പറയുകയും ഇത്തരം വിൽപനകളുടെ വ്യാജ വിഡിയോ കാട്ടുകയും ചെയ്യും. 
  • വാഹനങ്ങൾ ട്രെയിനിൽ കൊണ്ടുവരാനുള്ള പാസിനായി 1000–2000 രൂപ വരെ വീണ്ടും ആവശ്യപ്പെടും. 
  • ഈ പണം ലഭിച്ചാൽ ചിലർ ഫോൺ നമ്പർ ഉൾപ്പെടെ ബ്ലോക്ക് ചെയ്ത് പരസ്യം പിൻവലിക്കും. ചിലർ വണ്ടികൾ ഡെലിവറി ചെയ്യാനായി വീണ്ടും പണം ആവശ്യപ്പെടും. 
  • ആകെ ഒരാളുടെ പക്കൽ നിന്ന് 5000–10000 രൂപ വരെ കബളിപ്പിച്ച് കൈക്കലാക്കും.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

കല്ലാർകുട്ടിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് വയോധികന് ദാരുണാന്ത്യം

കല്ലാർകുട്ടി▪️കല്ലാർകുട്ടിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് വയോധികൻ മരണപ്പെട്ടു . കല്ലാർകുട്ടി സ്വദേശി തുരുത്തേൽ കുട്ടപ്പൻ (80) ആണ് മരണപ്പെട്ടത്. മൂന്ന് ദിവസത്തോളമായി കുട്ടപ്പനെ കാണാതായതിനെ…
Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറ‍ിയിച്ചു.എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇന്ന് എവിടെയും…
Read More

ഇംഗ്ലിഷ് മീഡിയം നിർത്തിയതിൽ അടിമാലി ഗവ. ഹൈസ്കൂളിൽ പ്രതിഷേധം

അടിമാലി∙ ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സ്കൂൾ അധികൃതരുടെ നീക്കത്തിനെതിരെ പ്രവേശനോത്സവത്തോടനുബന്ധിച്ച്  പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും രക്ഷിതാക്കളും സ്കൂൾ ഓഫിസിൽ…
Read More

മദ്യവില്‍പനയില്‍ വലിയ മാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍,തമിഴ്‌നാട് മോഡല്‍ പരിഗണനയില്‍,

തിരുവനന്തപുരം : മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ സർക്കാർ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സർക്കാർ…
Total
0
Share