പട്ടിമറ്റത്ത് സ്പെയര്‍ പാര്‍ട്ട്സ് കട നടത്തുന്ന യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്

എറണാകുളം : പട്ടിമറ്റത്ത് യുവതിയെ കടയില്‍ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ സാമ്ബത്തിക തർക്കമെന്ന് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി പതിനാലാം മൈല്‍ സ്വദേശി പ്രജി എന്നയാളെ പോലീസ് പിടികൂടിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശിയായ ജെയ്‌സി ജോയിക്കാണ് (33) വെട്ടേറ്റത്. യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാനായെത്തിയ പിതാവിനും പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നാളുകളായി പട്ടിമറ്റത്ത് സ്പെയർ പാർട്ട്സ് കട നടത്തുകയാണ് ജെയ്‌സി. യുവതിയുടെ കായ്ക്കാൻ വെട്ടേറ്റിട്ടുള്ളത്. ഇവർ ചികിത്സയില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ…
Read More

നിലമ്ബൂരിൽ വിജയക്കൊടി പാറിച്ച്‌ ആര്യാടന്‍ ഷൗക്കത്ത്, 11,077 വോട്ടിന്റെ ലീഡ്

നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്.മൂന്ന് റൗണ്ടില്‍…
Read More

ജില്ലയില്‍ തരംമാറ്റിയത് 150.58 ഹെക്ടര്‍ ഭൂമി,അതും ഏഴ് വര്‍ഷത്തിനിടെ.

തൊടുപുഴ : ഏഴ് വർഷത്തിനിടെ ജില്ലയില്‍ തരംമാറ്റിയത് 150 ഹെക്ടർ തണ്ണീർത്തടം. 2018 ലെ കേരള തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി നടപ്പാക്കിയ ശേഷം നടന്ന…
Read More

ജില്ലാ സബ്ബ് ജൂനിയർ ,ജൂനിയർനീന്തല്‍ ചാമ്ബ്യൻഷിപ്പ് 28 ന്

തൊടുപുഴ : 24 മത് ജില്ലാ സബ്ബ് ജൂനിയർ ,ജൂനിയർ നീന്തല്‍ ചാമ്ബ്യൻഷിപ്പ് 28 ന് രാവിലെ 9 മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍…
Total
0
Share