നിലമ്ബൂരിൽ വിജയക്കൊടി പാറിച്ച്‌ ആര്യാടന്‍ ഷൗക്കത്ത്, 11,077 വോട്ടിന്റെ ലീഡ്

നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്.മൂന്ന് റൗണ്ടില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് ലീഡ്ചെയ്യാൻ കഴിഞ്ഞത്. കരുളായി ഒഴികെ എല്ലാ പഞ്ചായത്തിലും യുഡിഎഫ് ലീഡ് ചെയ്തു. ജന്മനാടായ പോത്തുകല്ലും സ്വരാജിനൊപ്പം നിന്നില്ല. സിപിഎം ഭരിക്കുന്ന നിലമ്ബൂർ നഗരസഭയിലും യുഡിഎഫ് ലീഡുയർത്തി. സ്വതന്ത്രനായി മത്സരിച്ച പി.വി.അൻവർ ഇരുപതിനായിരത്തോളം വോട്ടാണ് നേടിയത്.

ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,760 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥി അഡ്വ.മോഹൻ ജോർജ് 8,648 വോട്ടുകളം എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ.സാദിഖ് നടുത്തൊടി 2,075 വോട്ടുകളും ലഭിച്ചു.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്ബൂരിലേതെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

പിണറായിസത്തിന് എതിരെ താൻ ഉയർത്തിയ വിഷയങ്ങള്‍ക്ക് പിന്തുണ ലഭിച്ചെന്ന് പി.വി അൻവർ പറഞ്ഞു. തൊഴിലാളികളും സഖാക്കളും സിപിഎമ്മിനെ വിട്ടു . യുഡിഎഫുമായി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് ആരുമായും ചർച്ച നടത്തുമെന്നായിരുന്നു അൻവറിന്റെ മറുപടി.

എല്‍ഡിഎഫ് ഉയർത്തിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എം. സ്വരാജ് പറഞ്ഞു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളുമാണ് ചർച്ച ചെയ്യാൻ ശ്രമിച്ചത്. ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു.തെരഞ്ഞെടുപ്പ് സൂക്ഷ്മമായി വിശകലനം ചെയ്യും. ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും സ്വരാജ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സ്വരാജ് പ്രതികരിച്ചു.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

മറയൂർ–കാന്തല്ലൂർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷം

മറയൂർ: മറയൂർ – കാന്തല്ലൂർ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടർന്നിട്ടും അധികൃതർക്ക് മൗനം. കീഴാന്തൂർ മേഖലയിലെ കൃഷിത്തോട്ടത്തിൽ രാപ്പകൽ തമ്പടിക്കുന്ന കാട്ടുപോത്തിൻ കൂട്ടം  കൃഷികളെല്ലാം…
Read More

നെടുങ്കണ്ടത്ത് 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന്…
Read More

ഇഴഞ്ഞിഴ‍ഞ്ഞ് കക്ഷി ഹാജർ; ഇടുക്കി ജില്ലാ കോടതി ജഡ്ജിയുടെ ചേംബറിന് സമീപം പാമ്പ്

മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ്…
Read More

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ…
Total
0
Share