ദേവികുളം താലൂക്കിലെ ദുരന്തസാധ്യതാ മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന നടത്തി

:ദേവികുളം താലൂക്കിലെ ദുരന്ത സാധ്യത മേഖലകൾ എൻ.ഡി. ആർ. എഫ് സംഘം സന്ദർശിക്കുന്നു

ദേവികുളം: താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്. എന്‍.ഡി.ആര്‍.എഫ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജി. ചീനാത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ദേവികുളം തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. തഹസില്‍ദാര്‍ ,വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

മൂന്നാര്‍ വില്ലേജിലെ അന്തോണിയാര്‍ കോളനി, 26 മുറി, എം.ജി കോളനി, ലക്ഷം കോളനി,മൂന്നാര്‍ ഗ്യാപ്പ് റോഡ്, മാങ്കുളം വില്ലേജിലെ ആനക്കുളം,പെരുമ്പംകുത്ത്, ആറാം മൈല്‍,താളുംകണ്ടം,മാങ്കുളം കെ.എസ്.ഇ.ബി ജലവൈദ്യുത പദ്ധതി,ആനവിരട്ടിയിലെ ദേശീയപാത,കോട്ടപ്പാറ കോളനി എന്നീ പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും ഏത് അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായാണ് 33 അംഗ ദേശീയ ദുരന്തനിവാരണ സേനകഴിഞ്ഞ മാസം ഇടുക്കി ജില്ലയിലെത്തിയത്.

വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഡോര്‍മെറ്ററിയാണ് എന്‍.ഡി.ആര്‍.എഫ് ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ തുടങ്ങി ഏതു പ്രതിസന്ധിയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പരിശീലനം നേടിയവരാണ് സേനാംഗങ്ങള്‍. നാലു ബോട്ടുകള്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചല്‍ ദുരന്തങ്ങളില്‍ ഉപയോഗിക്കുന്ന കട്ടര്‍ മെഷീനുകള്‍, സ്‌കൂബ ഡൈവിംഗ് സെറ്റ്, മല കയറുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി സജ്ജമാണ് സംഘം.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ദുരന്തം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം, നിരവധിപേർക്ക് പരിക്ക്

ബെംഗളൂരു: ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.…
Read More

രാജക്കാട്ടിൽ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

രാജാക്കാട് :ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയില്‍ ബിബിന്‍ ,കുരുമ്പുംതടത്തില്‍ അശ്വിന്‍ എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും…
Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറ‍ിയിച്ചു.എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇന്ന് എവിടെയും…
Total
0
Share