മൂന്നാർ: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൂന്നാർ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 90 ദിവസം വരെയോ അല്ലെങ്കിൽ സർക്കാരിൽ നിന്നുള്ള നിയമനം നടക്കുന്നതു വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നതു വരെയോ ആയിരിക്കും.
യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ, എംഎൽടിയിൽ ബിഎസ്സിയോ ഡിപ്ലോമയോ അല്ലെങ്കിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക്സ് കോഴ്സ് പാസായിരിക്കണം. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 11ന് രാവിലെ 11ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക