ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം

നേര്യമംഗലം ~ ഇടുക്കി റോഡിൽ ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം.

കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സും എറണാകുളത്തു നിന്ന് വളവുമായി രാജാക്കാട് പോയ ഭാരത്ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

https://idukkiloudnews.adgadvertisers.com/wp-content/uploads/2025/06/screenshot_20250612_083319_photos9014949774001768115.jpg

അപകടത്തിൽ ബസ് ഡ്രൈവർ അനിൽകുമാർ, യാത്രക്കാരിൽ ഒരു സ്ത്രീക്കും നിസാര പരിക്ക് പറ്റി. ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു. കോതമംഗലം അഗ്നിരക്ഷാ സേനയെത്തിയാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റിയത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിൽ, ഫയർ ഓഫീസർ മാരായ നന്ദുകൃഷ്‌ണ, കെ. വി. ദീപേഷ്, ഷെഹീൻ എസ്, സുബ്രമണ്ണിയൻ പി, ഹോംഗാർഡ് എം സേതു എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

മറിയക്കുട്ടി മോഡൽ സമരവുമായി ആശാ പ്രവർത്തകർ, തെരുവിൽ ഭിക്ഷ യാചിച്ച് പ്രതിഷേധം; ‘മാസങ്ങളായി ഓണറേറിയമില്ല’

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ‘മറിയക്കുട്ടി മോഡൽ’ സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.  മൂന്നുമാസമായി ഓണറേറിയവും…
Read More

നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ…
Read More

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; നടപടി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ

ലൈം​ഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ്…
Total
0
Share