കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക; കൂടുതല്‍ കേസുകള്‍ കേരളത്തില്‍

ഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നതില്‍ ആശങ്ക തുടരുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍.

രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോർട്ട്‌ ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.



JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂഎച്ച്‌ഒ അറിയിച്ചു.



ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം…
Read More

പോക്സോ നിയമ പുസ്തക വിതരണ പദ്ധതിക്ക് തുടക്കം; ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുസ്തകമെത്തും

ഇടുക്കി: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പോക്സോ അടിസ്ഥാന നിയമ പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനുമായ…
Read More

ലണ്ടനിലേക്ക് നിര്‍ത്താതെ പറക്കേണ്ട വിമാനത്തിന് പറന്നുയര്‍ന്ന ഉടൻ എങ്ങനെ സാങ്കേതിക തകരാറുണ്ടായി ? രാജ്യം നടുങ്ങിയ വിമാനദുരന്തത്തില്‍ അട്ടിമറി സംശയവും കടുക്കുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ ബോയിംഗ് 787 ഇന്ത്യയില്‍ അപകടത്തില്‍പെടുന്നത് ആദ്യം.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പറന്നുയർന്ന എയർഇന്ത്യ വിമാനം തകർന്നുവീണതില്‍ അട്ടിമറിയുണ്ടോയെന്നും അന്വേഷണം.സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തില്‍…
Total
0
Share