കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിപ്പ്; ചക്രവാതച്ചുഴി, ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ട്; 5 ദിനം കേരളത്തിൽ മഴ കനക്കും 

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്.  തിരുവനന്തപുരം എറണാകുളം പാലക്കാട് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതും  ലക്ഷദ്വീപ് മുതൽ വടക്കൻ കൊങ്കൺ വരെ ഒരു ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയുന്നതുമാണ് മഴയ്ക്ക് കാരണം. 

ഓറഞ്ച് അലർട്ട്
05-01-2024 : ഇടുക്കി 
ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
മഞ്ഞ അലർട്ട്
05-01-2024 :കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
06-01-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
07-01-2024 : ഇടുക്കി, എറണാകുളം, പാലക്കാട്

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും 06-01-2024 (നാളെ) രാത്രി 11.30 വരെ 0.5  മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 
തെക്കൻ തമിഴ്‌നാട് തീരത്ത്  06-01-2024 (നാളെ) രാത്രി 11.30 വരെ 1.0 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവം; പ്രദേശവാസിയുടെ ലാപ്‌ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു.

ഇടുക്കി :ഇടുക്കിയിൽ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണസംഘം  കസ്റ്റഡിയിലെടുത്തു.…
Read More

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ…
Read More

ഞങ്ങൾക്കും വേണ്ടേ ഒരു വീട്; ഗോത്രവർഗ ഗ്രാമവാസികൾ ഇന്നും താമസിക്കുന്നത് ചോർന്നൊലിക്കുന്ന മൺവീടുകളിലും ടാർപ്പോളിൻ വിരിച്ച വീടുകളിലുമാണ്.

മറയൂർ: മാങ്ങാപ്പാറ ഗോത്രവർഗ ഗ്രാമവാസികൾ ഇന്നും താമസിക്കുന്നത് ചോർന്നൊലിക്കുന്ന മൺവീടുകളിലും ടാർപ്പോളിൻ വിരിച്ച വീടുകളിലുമാണ്. കാന്തല്ലൂർ പഞ്ചായത്തിൽ ചിന്നാർ വന്യജീവിസങ്കേതത്തിനുള്ളിൽ കൊടു വനത്തിൽ സ്ഥിതിചെയ്യുന്ന…
Read More

സുരക്ഷിതമല്ലാത്ത അങ്കണവാടി കെട്ടിടത്തിൽ കുരുന്നുകൾ, പുതിയ കെട്ടിടം ഇടവഴിയിലായിട്ട് ആറുമാസം.

കാന്തല്ലൂർ  :  കാന്തല്ലൂർ പഞ്ചായത്ത് കാരയൂർ ഗ്രാമത്തിലെ അംഗൻവാടിയാണ് കാലപ്പഴക്കം മൂലം  സുരക്ഷിതമല്ലാതെ അപകടാവസ്ഥയിൽ ആയിരിക്കുന്നത്. 30 വർഷത്തിലധികമായി ഈ കെട്ടിടം നിർമ്മിച്ചിട്ട്. ഗ്രാമീണരുടെ…
Total
0
Share