ചെറുതോണി: കാൽവരിമൗണ്ടിൽ കേബിള്‍കാര്‍ ഉള്‍പ്പടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം പദ്ധതികള്‍ ആരംഭിക്കാന്‍ ആലോചനയോഗത്തില്‍ തീരുമാനം. ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഇടുക്കി അണക്കെട്ടിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കാല്‍വരിമൗണ്ട് വ്യൂ പോയിന്റും അഞ്ചുരുളിയും ചേര്‍ന്നുള്ള ദൃശ്യസൗന്ദര്യത്തെ ലോക ടൂറിസം സഞ്ചാരികള്‍ക്കായി ഒരുക്കിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. ഈ വിസ്മയദൃശ്യങ്ങള്‍ കണ്‍കുളിര്‍ക്കെ നേരിട്ടുകാണുന്നതിനായി കേബിള്‍കാര്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.
ഇതിനായി സാധ്യതാപഠനം നടത്തും. കാല്‍വരിമൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഈ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി പ്രൊമോട്ടിങ് കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ജില്ലാ ആസ്ഥാന പ്രദേശങ്ങളുടെ വികസനത്തിന് ശക്തി പകരുന്ന പുതിയ സംരംഭത്തിന് തുടക്കമാകുന്നത്.
സി വി വര്‍ഗീസ്, റോമിയോ സെബാസ്റ്റ്യന്‍, സിബി കൊല്ലംകുടി, രമേശ് കല്ലറയ്ക്കല്‍, ജെയിന് അഗസ്റ്റിന്, ഡൊമനിക് വട്ടപ്പാറ, തോമസ് ജോസഫ്, സിബി ജി സെബാസ്റ്റ്യന്‍, ജോണി വടക്കേമുറി, ആന്‍സണ്‍ കുഴിക്കാട്ട്, അലന് എസ് കൊല്ലംകുടി, അരുണ്‍ ജോര്‍ജ്ജ്, ശ്രീജിത്ത് വാസുദേവന്‍, എബി ജെയിംസ്, എം എസ് എല്‍ദോസ്, ചെറിയാന് കട്ടക്കയം, ടി വി സാബു, ബിനോയ് വാട്ടപ്പിള്ളില്‍, ഫാ. മനോജ് മനക്കാട്ട് സിഎംഐ എന്നിവരാണ് പ്രൊമോട്ടിങ് കമ്മറ്റി അംഗങ്ങള്‍. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാൻ യോഗത്തില്‍ തീരുമാനമായി.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക