കാലവര്‍ഷം വീണ്ടും ശക്‌തമാകും.

തിരുവനന്തപുരം :കാലവര്‍ഷം ശക്‌തിപ്രാപിക്കാന്‍ ഈ മാസം പാതി പിന്നിടണം. ഇനി പെയ്യുന്ന മഴയ്‌ക്ക് ശക്‌തി കൂടിയാല്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും സാധ്യതയേറെ.


സീസണില്‍ ഇതിനകം ലഭിച്ച മഴ വളരെ കൂടുതലായതിനാല്‍ മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ വെള്ളത്തിന്റെ അളവ്‌ വര്‍ധിച്ചതാണ്‌ അപകടസാധ്യത കൂട്ടുന്നത്‌. കുതിര്‍ന്ന മണ്ണിലേക്കു വീണ്ടും ശക്‌തമായി മഴ പെയ്‌താല്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി ഗവേഷകര്‍ പറയുന്നു.
മേയില്‍ മഴ ശക്‌തമായിരുന്നെങ്കിലും ജൂണില്‍ കാലവര്‍ഷം അപ്രതീക്ഷിതമായി ദുര്‍ബലമായി. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെയുള്ള ആറുദിവസത്തില്‍ 54 ശതമാനം മഴയുടെ കുറവാണു രേഖപ്പെടുത്തിയത്‌. 98.4 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത്‌ 45.3 മില്ലീ മീറ്റര്‍ മാത്രമാണു ലഭിച്ചത്‌. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും കഴിഞ്ഞ ആറുദിവസം മഴ കുറഞ്ഞു. ഇടുക്കിയിലാണ്‌ ഏറ്റവും കുറവ്‌- 81 ശതമാനം. മഴക്കുറവില്‍ രണ്ടാമത്‌ മലപ്പുറവും (71 ശതമാനം) പിന്നാലെ വയനാട്‌ (67), തിരുവനന്തപുരം (65), പാലക്കാട്‌ (63) എന്നിവയുമാണ്‌.


പതിവിലും എട്ടുദിവസം നേരത്തെ മേയ്‌ 24 നാണു മണ്‍സൂണ്‍ ആരംഭിച്ചത്‌. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കനത്ത ന്യൂനമര്‍ദം രൂപംകൊണ്ടതിനാല്‍ തുടക്കത്തില്‍ കാലവര്‍ഷം ആഞ്ഞടിച്ചു. പിന്നീട്‌ ന്യൂനമര്‍ദവും പടിഞ്ഞാറന്‍ കാറ്റും ദുര്‍ബലമായപ്പോള്‍ മഴ കുറഞ്ഞു. മേയില്‍ കിട്ടിയ മഴത്തുടര്‍ച്ച ജൂണില്‍ ഉണ്ടായില്ല. പ്രതീക്ഷിച്ച മഴ ജൂണില്‍ പെയ്യാനിടയില്ലെന്നാണ്‌ വിവിധ കാലാവസ്‌ഥാ ഏജന്‍സികള്‍ പുറത്തുവിടുന്ന സൂചനകള്‍.
ജൂണിലെ മണ്‍സൂണ്‍ സാധ്യതകള്‍
ജൂണ്‍ 10 ന്‌ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു സാധ്യത. ഇതുമൂലം 12 മുതല്‍ 17 വരെ രാജ്യത്തിന്റെ വടക്കുകിഴക്കു ഭാഗങ്ങളില്‍ മഴയുണ്ടാകും. പിന്നാലെ ആന്ധ്രാ തീരത്ത്‌ ന്യൂനമര്‍ദം ശക്‌തിപ്രാപിച്ച്‌ ചുഴലിക്കാറ്റിന്‌ സാധ്യതയുണ്ട്‌. ജൂണ്‍ 14, 15 തീയതികളോടടുത്ത്‌ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി 17 വരെ മഴയ്‌ക്കു സാധ്യതയുണ്ട്‌. അറബിക്കടലില്‍ പുതുതായി ന്യൂനമര്‍ദമോ ചക്രവാതച്ചുഴികളോ ഉണ്ടാകുമെന്ന്‌ അറിയിപ്പുകളില്ല. 12 മുതല്‍ 17 വരെയാകും മഴ ശക്‌തമാകുക.


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറ‍ിയിച്ചു.എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇന്ന് എവിടെയും…
Read More

വീണ്ടും സജീവമായി മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

[dropcap]മൂ[/dropcap]ന്നാർ: ജീവനക്കാരുടെ സമരത്തെ തുടർന്ന് 17 ദിവസം അടഞ്ഞുകിടന്ന മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, പഴയ മൂന്നാർ…
Read More

അടിമാലി ബസ്റ്റാന്റുമായി ബന്ധപ്പെട്ട നിയമലംഘനത്തിനും ശോചനീയാസ്ഥയ്ക്കും എതിരെ “അടിമാലി തൊഴിലാളി കൂട്ടം” രംഗത്തിറങ്ങി.

അടിമാലി: കാൽനട , വിനോദസഞ്ചാരികൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം അടിമാലിയിലൂടെ കാന്ന് പോകുന്നത്. ആളുകളുടെ സ്വയര വിഹാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ്ട് നിയമലംഘനങ്ങളും…
Read More

കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരില്‍ വ്യാഴാഴ്ച പുലർച്ചെ 3.30നുണ്ടായ സംഭവത്തില്‍ ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്ത്…
Total
0
Share