കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു;  കണ്ടെയ്നറുകള്‍ കടലിൽ വീണു,  ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്.

കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂരിനും അഴീക്കൽ തീരത്തിനും പടിഞ്ഞാറ് ഭാഗത്തായാണ് അപകമുണ്ടായതെന്നാണ് വിവരം.



കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്.

കേരള തീരത്തിന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കണ്ടെയ്നറുകള്‍ വീണതായി ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച പ്രാഥമിക വിവരം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിൽ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്. കപ്പിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തുന്നത്. 50 ഓളം കണ്ടെയ്നറുകള്‍ കടലിൽ വീണതായി വിവരമുണ്ടെങ്കിലും 20 കണ്ടെയ്നറുകളാണ് നിലവിൽ വീണിട്ടുള്ളതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭിച്ച വിവരം.



ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

നേര്യമംഗലം ചെമ്പൻകുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി അപകടം

നേര്യമംഗലം: ചെമ്പൻ കുഴിക്ക് സമീപം ബസ് റോഡിൽ നിന്ന് തെന്നിമാറി. കട്ടപ്പന-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന EBT ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല.…
Read More

വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം.

മാമലക്കണ്ടം: വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം.…
Read More

ആർസിബി താരങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സ്വീകരണം.

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ കന്നിക്കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ വരവേൽപ്. ബെംഗളൂരു വിമാനത്താവളത്തിലെത്തിയ വിരാട് കോലിയെ…
Read More

ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്തിന് അപേക്ഷ നല്‍കാത്ത കുറ്റവാളിയെപ്പോലും മോചിപ്പിച്ചു- സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവന്‍ദാസ് ഷാ ശിക്ഷ ഇളവിനായി ഗുജറാത്ത് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര സര്‍ക്കാരിനാണ്…
Total
0
Share